ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു; എട്ടു പേര്‍ക്കു പരുക്ക്

കശ്മീരില്‍ ശ്രീനഗറില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. അര്‍ധസൈനിക വിഭാഗമായ സശസ്ത്ര സീമാ ബലിലെ (എസ്എസ്ബി) ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്കേറ്റു. എസ്എസ്ബി ജവാന്‍മാരുടെ വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ സക്കൂറ മേഖലയിലായിരുന്നു വെടിവയ്പ്. സുരക്ഷാഭടന്മാര്‍ ഉടനെ തന്നെ ആ പ്രദേശം വളഞ്ഞ് ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഒരു സിആര്‍പിഎഫ് സൈനികന്‍ കൊല്ലപ്പെടുകയും ഒന്‍പതുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത ഓഗസ്റ്റ് 15ലെ ഭീകരാക്രമണത്തിനുശേഷം ശ്രീനഗറില്‍ നടക്കുന്ന ആദ്യ ആക്രമണമാണ് ഇന്നലത്തേത്.
https://www.facebook.com/Malayalivartha



























