Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഇന്ത്യയുടെ പിടിയിലായ പാക് ചാരപ്രാവിന്റെ ചിറകരിഞ്ഞു

15 OCTOBER 2016 02:39 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പാക് ചാരപ്രാവിന്റെ ചിറകരിഞ്ഞു. പ്രാവ് തിരികെ അതിര്‍ത്തി കടന്നു പോകുമെന്ന് പേടിച്ചാണ് ഇങ്ങനെ ചെയ്തത്. പ്രാവിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആഭ്യന്തരമന്ത്രാലയത്തിന് വിവരങ്ങള്‍ കൈമാറിയതായും സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും പഞ്ചാബ് പൊലീസ് മേധാവി വ്യക്തമാക്കി.

കഴിഞ്ഞാഴ്ചയാണ് ഡോക്ടറുടെ സഹായത്തോടെ പ്രാവിന്റെ ചിറകരിഞ്ഞത്. പ്രാവിനെ സുരക്ഷിതമായി കൂട്ടിലിട്ടിരിക്കുകയാണെന്നും എത്രകാലം പ്രാവിനെ പൊലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിക്കുമെന്നത് അറിയില്ലെന്നും പോലീസ് പറഞ്ഞു. 'നുഴഞ്ഞുകയറ്റക്കാരനെ' കാണാന്‍ വന്‍ ജനത്തിരക്കാണ് പോലീസ് സ്‌റ്റേഷന് മുമ്പില്‍.
പഞ്ചാബിലെ പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നിന്നുമാണ് ബിഎസ്എഫ് ജവാന്മാര്‍ പ്രാവിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രധാനമന്ത്രിക്കുള്ള ഭീഷണിക്കത്തുമായാണ് പ്രാവ് അതിര്‍ത്തി കടന്നെത്തിയത്. മോദി ജീ 1971ലെ ഇന്ത്യ ചൈന യുദ്ധസമയത്തുണ്ടായിരുന്ന പാകിസ്ഥാനല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ പാകിസ്ഥാനിലെ ഓരോരുത്തരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. കാശ്മീരിനെ ഞങ്ങള്‍ മോചിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. പ്രാവിന്റെ കാലിലാണ് കത്ത് കെട്ടിയിട്ടിരുന്നത്.

നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് പ്രാവിനെ കണ്ടെത്തിയത്. അതിനു മുമ്പ് മോദിക്കുള്ള സന്ദേശവുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഭീകരാക്രമണം നടന്ന പഞ്ചാബിലെ ദീനാനഗറിലെ ഗേസല്‍ ഗ്രാമത്തില്‍ നിന്നാണ് ബലൂണ്‍ കിട്ടിയത്. മഞ്ഞ നിറത്തിലുള്ള ബലൂണില്‍ ഒരു പേപ്പര്‍ കഷ്ണത്തില്‍ ഉറുദുവിലാണ് സന്ദേശം എഴുതിയിരുന്നത്. മോദിജി, ശക്തമായ ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇസ്ലാം സിന്ദാബാദ് എന്നായിരുന്നു സന്ദേശം.

ഗ്രാമവാസിയായ ഒരാളാണ് ബലൂണുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജുലൈയില്‍ ദിനാനഗറിനടുത്തുള്ള ചന്ദേ ചക് ഗ്രാമത്തില്‍ നിന്നും ബലൂണുകള്‍ കണ്ടെടുത്തിരുന്നു. പാകിസ്ഥാനെ ഞാന്‍ സ്‌നേഹിക്കുന്നു എന്നായിരുന്നു ബലൂണുകളില്‍ കുറിച്ചിട്ടുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ദിനാനഗറിലെ പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (2 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (3 hours ago)

Malayali Vartha Recommends