വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമില്‍ മാറ്റം വരുത്താന്‍ തീരുമാനം

കര്‍ണാടകയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പാവാട മാറ്റി പകരം ചുരിദാറോ സല്‍വാറോ ആക്കി മാറ്റാനാണ് തീരുമാനം. തീരുമാനം നിലവില്‍ വന്നാല്‍ എട്ട്, ഒന്‍പത്, പത്ത്, ക്ലാസുകളിലെ ആറരലക്ഷത്തോളം വരുന്ന കുട്ടികളുടെ യൂണിഫോമില്‍ മാറ്റമുണ്ടാകും.
കര്‍ണാടക വിദ്യാഭ്യാസമന്ത്രി തന്‍വീര്‍ സെയ്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പലപ്പോഴും ഈയെരാവശ്യവുമായി മുന്നോട്ട് വന്നിരുന്നുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























