വിമര്‍ശകരെ പ്രത്യേകിച്ചും ബി.ജെ.പി നേതാക്കളെപ്പോലും നിശബ്‌ദമാക്കിക്കൊണ്ട് ഗുജറാത്ത് തെരഞ്ഞടുപ്പില്‍ നരേന്ദ്ര മോഡിക്ക് ഉജ്ജ്വല വിജയം. തുടര്‍ച്ചയായ് മൂന്നാമതും മോഡി ഗജറാത്ത് മുഖ്യമന്ത്രി പദവിയിലേക്ക്. പഴയതു പോലെയുള്ള വിജയം മോഡിക്ക് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നായിരുന്നു ബി.ജെ.പി. ഉള്‍പ്പെടെയുള്ളവരുടെ കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ അത് മോഡിയുടെ പരാജയമായി വിലയിരുത്തി ഗുജറാത്തില്‍ തന്നെ ഒതുക്കാമെന്നായിരുന്നു പല നേതാക്കളുടേയും കണക്കു കൂട്ടല്‍. ബി.ജെ.പി.യിലെ പല നേതാക്കളും മേഡിയെ തള്ളപ്പറഞ്ഞിരുന്നു. എന്നാല്‍ വമ്പന്‍ വിജയത്തോടെ ഗുജറാത്ത് വികസ മാതൃകയുമായി ഡല്‍ഹിയിലെത്തുമെന്ന് മോഡി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഭരിക്കാനായി ജനങ്ങള്‍ തന്ന ഭൂരിപക്ഷമാണിതെന്നാണ് മോഡിയുടെ വിലയിരുത്തല്‍. നേതാക്കള്‍ അത് മനസിലാക്കണമെന്നും മോഡി പറഞ്ഞു കഴിഞ്ഞു.
116 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ സീറ്റില്‍ 117 സീറ്റില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് നേടിയത് 60 സീറ്റാണ്.
കേശുഭായിക്ക് പുറമെ മുഖ്യമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല എന്നിവരും വിജയിച്ചു. മോഡി മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ പരാജയപ്പെട്ടു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും കെ.പി.സി.സി. അധ്യക്ഷന്‍ അര്‍ജുന്‍ മോദ്‌വാഡിയയും പരാജയപ്പെട്ടവരില്‍ പെടും. ഇതുവരെ ഫലമറിഞ്ഞതില്‍ ഏറ്റവും വലിയ ഭൂരിപക്ഷം മന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റേതാണ്.