Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്‌സ്‌

30 OCTOBER 2012 04:42 AM IST
പ്രസന്നകുമാര്‍

എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്‌സ്‌

മുംബൈ: എന്‍സിപിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അധികാരവടംവലി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെയും മന്ത്രിസഭയെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്‍.സി.പി ദേശീയ നേതൃത്വത്തിലും ഇതു വിള്ളല്‍ വീഴ്‌ത്തിക്കഴിഞ്ഞു.

കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്നുള്ള മുന്നണിയാണു മഹാരാഷ്‌ട്രയില്‍ അധികാരത്തിലുള്ളത്‌. കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായ പൃഥിരാജ്‌ ചവാനും എന്‍സിപി  നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്‌ പവാറും തമ്മില്‍ ഏറെ താമസിയാതെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്‌മയിലേക്കു നീങ്ങുകയായിരുന്നു. അവസാനം കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ രാജി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ മന്ത്രിസഭയുടെ നിലനില്‌പുതന്നെ പ്രതിസന്ധിയിലായി. തുടര്‍ന്ന്‌ എന്‍.സി.പി മന്ത്രിമാരെല്ലാം മന്ത്രിസഭയില്‍ നിന്നും രാജിവച്ചതായുള്ള വാര്‍ത്ത കൂടി പുറത്തുവന്നതോടെ മന്ത്രിസഭ തകരുമെന്നുറപ്പായി. കുറഞ്ഞപക്ഷം മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‍ രാജിവയ്‌ക്കുകയെങ്കിലും ചെയ്യേണ്ടിവരുമെന്നാണ്‌ എല്ലാവരും പ്രതീക്ഷിച്ചത്‌. ചവാനെ ലക്ഷ്യം വച്ചുള്ള കളിയാണ്‌ അജിത്‌ പവാര്‍ നടത്തുന്നതെന്നായിരുന്നു ജനങ്ങളുടെ ധാരണ.
പക്ഷേ, എന്‍.സി.പിയുടെ സര്‍വാധിപതിയായ ശരദ്‌ പവാറും അനന്തരവനായ അജിത്‌ പവാറും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണു കാര്യങ്ങള്‍ ഇത്രയ്‌ക്കും വഷളാക്കിയിട്ടുള്ളത്‌.
അജിത്‌ പവാറിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു 19 മന്ത്രിമാരാണു രാജിക്കത്തു സമര്‍പിച്ചത്‌. മുഖ്യ നേതാവായ ശരത്‌ പവാറിന്റെ അനുമതിയോടെയാണ്‌ അജിത്‌ പവാര്‍ രാജി വച്ചിട്ടുള്ളതെന്ന ധാരണയിലായിരുന്നു ഇവരെല്ലാം കൂട്ട രാജിക്കൊരുങ്ങിയതും.
മാത്രവുമല്ല, എന്‍.സി.പി. എംഎല്‍എമാര്‍ അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നുള്ള പ്രമേയം വരെ പാസ്സാക്കി. അപ്പോഴാണ്‌ എന്‍സിപി രാഷ്‌ട്രീയത്തിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവരുന്നത്‌. അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നില്ലെന്ന മട്ടിലായിരുന്നു ശരത്‌ പവാറും കേന്ദ്രമന്ത്രി പ്രഭൂല്‍ പട്ടേലും പെരുമാറിയത്‌.അതോടെ പാര്‍ട്ടിക്കുള്ളിലെ കലാപത്തിന്റെ തീവ്രത പുറത്തു വരികയായിരുന്നുവെന്നു മാത്രമല്ല, 19 മന്ത്രിമാരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നും ശരത്‌ പവാര്‍ സംസ്ഥാന പ്രസിഡണ്ടിനു നിര്‍ദ്ദേശം നല്‌കുകയും ചെയ്‌തു.
ഭീകരമായ ഒരഴിമതിക്കേസില്‍ കുടുങ്ങിനില്‌ക്കുന്ന അജിത്‌ പവാര്‍ എന്‍.സി.പിയുടെ തന്നെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്‌. വിദര്‍ഭ മേഖലയിലെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട 20,000 കോടി രൂപയുടെ അഴിമതിയാരോപണമാണ്‌ അജിത്‌ നേരിടുന്നത്‌. ഈ ആരോപണങ്ങള്‍ക്കു പിറകില്‍ മുഖ്യമന്ത്രിയാണെന്നും എന്‍സിപിയെ തേജോവധം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടി നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പൃഥ്വിരാജ്‌ ചവാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യമേയില്ലെന്നു കോണ്‍ഗ്രസ്‌ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെ മാറ്റണമെന്നു ശരത്‌ പവാറും ഇപ്പോള്‍ ആവശ്യപ്പെടുന്നതേയില്ല.
എന്‍സിപിയുടെ പ്രഭവസ്ഥാനമായ മഹാരാഷ്‌ട്രയില്‍ കുറെക്കാലമായി അജിത്‌ പവാര്‍, ശരത്‌പവാറിനു മുകളിലാണെന്നുള്ള മട്ടിലായിരുന്നു പ്രവര്‍ത്തിക്കുന്നത്‌. ശരത്‌ പവാറിനിതൊട്ടും രസിച്ചിരുന്നില്ല. ഇതിനിടെ മകളായ സുപ്രിയ സുളെയെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവരാന്‍ ശരത്‌ പവാര്‍ ശ്രമിച്ചിരുന്നു. ലോക്‌സഭാ മെമ്പറായിരുന്ന സുപ്രിയ, കുടുംബകലഹത്തില്‍പെട്ടു സംഘര്‍ഷഭരിതമായിട്ടുള്ള മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു വരാന്‍ താത്‌പര്യമില്ലെന്നു തീരുമാനിക്കുകയാണുണ്ടായത്‌. എന്തായാലും പവാര്‍മാരുടെ പവര്‍ പൊളിറ്റിക്‌സ്‌ എവിടെ വരെ എത്തുമെന്നു കാണാനിരിക്കുന്നതേയുള്ളൂ.തത്‌ക്കാലം ശരത്‌ പവാര്‍ തന്നെ മുന്നില്‍. ശക്തനും അദ്ദേഹം തന്നെ. അജിത്തിന്റെ രാജി അംഗീകരിക്കുകയും മെുംബൈ: എന്‍.സി.പിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അധികാരവടംവലി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെയും മന്ത്രിസഭയെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്‍.സി.പി ദേശീയ നേതൃത്വത്തിലും ഇതു വിള്ളല്‍ വീഴ്‌ത്തിക്കഴിഞ്ഞു.
കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്നുള്ള മുന്നണിയാണു മഹാരാഷ്‌ട്രയില്‍ അധികാരത്തിലുള്ളത്‌. കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായ പൃഥിരാജ്‌ ചവാനും എന്‍.സി.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്‌ പവാറും തമ്മില്‍ ഏറെ താമസിയാതെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്‌മയിലേക്കു നീങ്ങുകയായിരുന്നു. അവസാനം കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ രാജി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ മന്ത്രിസഭയുടെ നിലനില്‌പുതന്നെ പ്രതിസന്ധിയിലായി. തുടര്‍ന്ന്‌ എന്‍.സി.പി മന്ത്രിമാരെല്ലാം മന്ത്രിസഭയില്‍ നിന്നും രാജിവച്ചതായുള്ള വാര്‍ത്ത കൂടി പുറത്തുവന്നതോടെ മന്ത്രിസഭ തകരുമെന്നുറപ്പായി. കുറഞ്ഞപക്ഷം മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‍ രാജിവയ്‌ക്കുകയെങ്കിലും ചെയ്യേണ്ടിവരുമെന്നാണ്‌ എല്ലാവരും പ്രതീക്ഷിച്ചത്‌. ചവാനെ ലക്ഷ്യം വച്ചുള്ള കളിയാണ്‌ അജിത്‌ പവാര്‍ നടത്തുന്നതെന്നായിരുന്നു ജനങ്ങളുടെ ധാരണ.
പക്ഷേ, എന്‍.സി.പിയുടെ സര്‍വാധിപതിയായ ശരദ്‌ പവാറും അനന്തരവനായ അജിത്‌ പവാറും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണു കാര്യങ്ങള്‍ ഇത്രയ്‌ക്കും വഷളാക്കിയിട്ടുള്ളത്‌.
അജിത്‌ പവാറിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു 19 മന്ത്രിമാരാണു രാജിക്കത്തു സമര്‍പിച്ചത്‌. മുഖ്യ നേതാവായ ശരത്‌ പവാറിന്റെ അനുമതിയോടെയാണ്‌ അജിത്‌ പവാര്‍ രാജി വച്ചിട്ടുള്ളതെന്ന ധാരണയിലായിരുന്നു ഇവരെല്ലാം കൂട്ട രാജിക്കൊരുങ്ങിയതും.
മാത്രവുമല്ല, എന്‍.സി.പി. എംഎല്‍എമാര്‍ അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നുള്ള പ്രമേയം വരെ പാസ്സാക്കി. അപ്പോഴാണ്‌ എന്‍സിപി രാഷ്‌ട്രീയത്തിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവരുന്നത്‌. അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നില്ലെന്ന മട്ടിലായിരുന്നു ശരത്‌ പവാറും കേന്ദ്രമന്ത്രി പ്രഭൂല്‍ പട്ടേലും പെരുമാറിയത്‌.അതോടെ പാര്‍ട്ടിക്കുള്ളിലെ കലാപത്തിന്റെ തീവ്രത പുറത്തു വരികയായിരുന്നുവെന്നു മാത്രമല്ല, 19 മന്ത്രിമാരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നും ശരത്‌ പവാര്‍ സംസ്ഥാന പ്രസിഡണ്ടിനു നിര്‍ദ്ദേശം നല്‌കുകയും ചെയ്‌തു.
ഭീകരമായ ഒരഴിമതിക്കേസില്‍ കുടുങ്ങിനില്‌ക്കുന്ന അജിത്‌ പവാര്‍ എന്‍.സി.പിയുടെ തന്നെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്‌. വിദര്‍ഭ മേഖലയിലെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട 20,000 കോടി രൂപയുടെ അഴിമതിയാരോപണമാണ്‌ അജിത്‌ നേരിടുന്നത്‌. ഈ ആരോപണങ്ങള്‍ക്കു പിറകില്‍ മുഖ്യമന്ത്രിയാണെന്നും എന്‍സിപിയെ തേജോവധം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടി നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പൃഥ്വിരാജ്‌ ചവാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യമേയില്ലെന്നു കോണ്‍ഗ്രസ്‌ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെ മാറ്റണമെന്നു ശരത്‌ പവാറും ഇപ്പോള്‍ ആവശ്യപ്പെടുന്നതേയില്ല.
എന്‍സിപിയുടെ പ്രഭവസ്ഥാനമായ മഹാരാഷ്‌ട്രയില്‍ കുറെക്കാലമായി അജിത്‌ പവാര്‍, ശരത്‌പവാറിനു മുകളിലാണെന്നുള്ള മട്ടിലായിരുന്നു പ്രവര്‍ത്തിക്കുന്നത്‌. ശരത്‌ പവാറിനിതൊട്ടും രസിച്ചിരുന്നില്ല. ഇതിനിടെ മകളായ സുപ്രിയ സുളെയെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവരാന്‍ ശരത്‌ പവാര്‍ ശ്രമിച്ചിരുന്നു. ലോക്‌സഭാ മെമ്പറായിരുന്ന സുപ്രിയ, കുടുംബകലഹത്തില്‍പെട്ടു സംഘര്‍ഷഭരിതമായിട്ടുള്ള മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു വരാന്‍ താത്‌പര്യമില്ലെന്നു തീരുമാനിക്കുകയാണുണ്ടായത്‌. എന്തായാലും പവാര്‍മാരുടെ പവര്‍ പൊളിറ്റിക്‌സ്‌ എവിടെ വരെ എത്തുമെന്നു കാണാനിരിക്കുന്നതേയുള്ളൂ.തത്‌ക്കാലം ശരത്‌ പവാര്‍ തന്നെ മുന്നില്‍. ശക്തനും അദ്ദേഹം തന്നെ. അജിത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (1 minute ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (56 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

Malayali Vartha Recommends