ഇത് മണിക്കൂറുകൾക്കുള്ളിൽ വിജയം കണ്ട ഒരു വിദ്യാർത്ഥി സമരത്തിന്റെ നേർ പതിപ്പ്. തിരുവനന്തപുരം ബേക്കറി ജംക്ഷനിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട് ലെറ്റ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ക്കൂളിനടുത്തേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികളുടെ പ്രതിഷേധം.

ഇത് മണിക്കൂറുകൾക്കുള്ളിൽ വിജയം കണ്ട ഒരു വിദ്യാർത്ഥി സമരത്തിന്റെ നേർ പതിപ്പ്. തിരുവനന്തപുരം ബേക്കറി ജംക്ഷനിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട് ലെറ്റാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചൽസ് സ്‌കൂളിനടുത്തേക്കു മാറ്റിയത്.
സ്കൂളിനടുത്ത് മദ്യശാല തുടങ്ങുന്നവിവരം പരിസരവാസികൾ അറിയുന്നത് ഇന്നലെയാണ്. ഇന്നലെ 1 തീയതിയായി രുന്നതിനാൽ മദ്യ ഷാപ്പ് തുറന്നില്ല. ഇന്ന് രാവിലെ ജീവനക്കാർ ഔട്ട് ലെറ്റ് തുറക്കാൻ എത്തിയപ്പോൾ തന്നെ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവമായെത്തി. രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ സമരം കവയത്രി സുഗതകുമാരി ഉത്ഘാടനം ചെയ്തു.

സ്ക്കൂളിനടുത്ത് മദ്യഷാപ്പ് തുറന്നാൽ അത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന വാദമാണ് പെൺകുട്ടികൾ പറഞ്ഞത്. നാട്ടുകാരും രക്ഷിതാക്കളും വിദ്യാർഥികളോട് യോജിച്ചപ്പോൾ സമരം ശക്തമായി. ദേശീയ പാതയിൽനിന്ന് മദ്യഷാപ്പുകൾ 500 മീറ്റർ മാറ്റി സ്ഥാപിക്കണമെന്ന കോടതിവിധി അനുസരിച്ചപ്പോൾ സ്‌കൂളുകൾക്കടുത്ത് മദ്യഷാപ്പുകൾ പാടില്ലെന്നത് മനഃപൂർവ്വം മറന്നുപോയതാണോ എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യശാല മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കൗൺസിലർ പാളയം രാജൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു.

10 മണിയോടെ ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥലത്തെത്തി ഔട്ട് ലെറ്റ് സീൽ ചെയ്തു. മദ്യഷാപ്പ് തുറക്കില്ല എന്ന ബോർഡും വെച്ചു. വെറും ഒരുമണിക്കൂർ കൊണ്ട് തങ്ങളുടെ സമരം വിജയം കണ്ടതിന്റെ ആഹ്ലാദത്തിൽ വിദ്യാർത്ഥിനകൾ സമരം അവസാനിപ്പിച്ചു .
https://www.facebook.com/Malayalivartha


























