എട്ടരക്കോടിയോളം വിലമതിക്കുന്ന 46 സെന്റ് ഭൂമിയാണ് ഉണ്ണിമേരിയും കുടുംബാംഗങ്ങളും ചേർന്ന് അനധികൃതമായി കൈവശം വെച്ചത്.

ഒരുകാലത്ത് തെന്നിന്ത്യയെ പിടിച്ചു കുലുക്കിയ മാദക റാണിയായിരുന്നു ഉണ്ണിമേരി. പിന്നീട് നായികാ റോളിലും തിളങ്ങിയിരുന്ന അവർ ഇപ്പോൾഅഭിനയമൊക്കെ നിർത്തി ആത്മശാന്തിയുടെ പാതയിലാണ്. എങ്കിലും അനധികൃത സ്വത്താണെങ്കിലും എട്ടരക്കോടി വില മതിക്കുന്ന സ്വത്ത് വിട്ടു നൽകാൻ കഴിഞ്ഞില്ല.
സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജംഗ്ഷനിലെ എയര്‍മാന്‍ സെന്ററിന് സമീപത്തെ എട്ടര കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്റ് സ്ഥലമാണ് റവന്യു അധികൃതർ പിടിച്ചെടുത്തത്.കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഇത് അളന്നെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.
1959 മുതല്‍ ഇവര്‍ കൈവശം വച്ച് മൊത്തം ഭൂമിയില്‍ റബര്‍ കൃഷി നടത്തി വരികയായിരുന്നു. കാക്കനാട് വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ നിരവധി പേരുണ്ട്. പത്ത് സെന്റിന് പട്ടയം കിട്ടിയവര്‍ പോലും ഒരേക്കര്‍ മുതല്‍ രണ്ടര ഏക്കര്‍ വരെ കൈവശപ്പെടുത്തിയിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























