സാംസങ് ഗ്രൂപ്പ് തലവന്‍ അറസ്റ്റില്‍

സാംസങ്ങ് ഗ്രൂപ്പ് തലവന്‍ ജെയ്‌വൈ.ലീ അറസ്റ്റിലായി. സിയോളിലെ ഡിറ്റക്ഷന്‍ സെന്ററില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാംസങ്ങിന്റെ രണ്ട് കമ്പനികള്‍ തമ്മില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച് ഇടപാടാണ്‌കേസിന് ആധാരം. ലീക്ക് വ്യകതിപരമായി നേട്ടമുണ്ടായ ഇടപാടില്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്.
നിലവില്‍ സാംസങ്ങിന്റെ വൈസ് ചെയര്‍മാനായ ജെയ്.വൈ.ലീയുടെ അറസ്റ്റിനെ തുടര്‍ന്ന് സാംസങ്ങിന്റ ഓഹരികളുടെ വില 1.2 ശതമാനം വരെ കുറഞ്ഞിരുന്നു. വൈസ് ചെയര്‍മാനൊപ്പം സാംസങ്ങിന്റെ മറ്റ് ചില ഉദ്യോഗസ്ഥരും കേസില്‍ സംശയത്തിന്റെ നിഴലിലാണ്.

നേരത്തെ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ലീ നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ലീയുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാംസങ് വക്താവ് അറിയിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റ് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/Malayalivartha

























