ദേശീയ പാതയോരത്തെ മദ്യശാല മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം, നിര്‍ണായക വിധി ഇന്നറിയാം

ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. മൂന്ന് മാസം സമയമുണ്ടായിട്ടും അവസാന നിമിഷമാണോ കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. മദ്യ വില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് സമയം തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച് നിര്‍ണായക വിധി ഇന്നറിയാം .
അതിനിടെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ സംസ്ഥാന മാനദണ്ഡം വിപുലീകരിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് മാറ്റേണ്ടി വരുന്ന മദ്യവില്‍പ്പന ശാലകള്‍ അതാത് താലൂക്കുകളില്‍ എവിടെയെങ്കിലും സ്ഥാപിച്ചാല്‍ മതിയെന്നാണ് പുതിയ മാനദണ്ഡം. നേരത്തെ അതാത് പഞ്ചായത്തില്‍ തന്നെ മദ്യവില്‍പ്പന ശാല മാറ്റി സ്ഥാപിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
മദ്യശാല മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് മാനദണ്ഡം മാറ്റിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ 155ഉം കണ്‍സ്യൂമര്‍ ഫെഡിന്റെ 29ഉം ചില്ലറ വില്‍പ്പന ശാലകളാണ് മാറ്റി സ്ഥാപിക്കേണ്ടത്.
https://www.facebook.com/Malayalivartha
























