Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

6 കാളിദാസ് മാര്‍ഗില്‍ ആരും താമസിക്കാന്‍ ധൈര്യപ്പെടാത്തതിന് കാരണം

01 APRIL 2017 11:36 AM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപം താമസിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. 5 കാളിദാസ് മാര്‍ഗ് ആണ് യു.പി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഇതിനോട് തൊട്ട് ചേര്‍ന്നുള്ള 6 കാളിദാസ് മാര്‍ഗിലാണ് ആരും താമസിക്കാന്‍ ധൈര്യപ്പെടാത്തത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കോ മന്ത്രിമാര്‍ക്കോ പോലും ഇവിടെ താമസിക്കാന്‍ ധൈര്യമില്ല. 6 കാളിദാസ് മാര്‍ഗില്‍ താമസിച്ചാല്‍ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഇതാണ് ഈ വീട്ടില്‍ താമസിക്കാന്‍ ആരും തയ്യാറാകാത്തത്.

6 കാളിദാസ് മാര്‍ഗിലെ താമസക്കാരന്‍ ജയിലിലാകുമെന്നോ മാരകമായ രോഗം ബാധിക്കുമെന്നോ ആണ് മറ്റൊരു വിശ്വാസം. 6 കാളിദാസ് മാര്‍ഗില്‍ താമസിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യു.പി സര്‍ക്കാരിന്റെ എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. നിര്‍ഭാഗ്യത്തിന്റെ പ്രതീകമായാണ് ഈ വീട് കണക്കാക്കപ്പെടുന്നത്. ആരും താമസിക്കാന്‍ ധൈര്യപ്പെടാന്‍ തയ്യാറാകാത്തതിനാല്‍ 6 കാളിദാസ് മാര്‍ഗ് പൊളിച്ചു മാറ്റാനോ 7 കാളിദാസ് മാര്‍ഗുമായി കൂട്ടിയോജിപ്പിക്കാനോ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ ഔദ്യോഗിക വസതിയാണ് 7 കാളിദാസ് മാര്‍ഗ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷാ ക്യാംപ് ആയി വീടിനെ മാറ്റാനും ആലോചനയുണ്ട്. സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്, ബാബു സിംഗ് കശ്വാസ്, വഖാര്‍ അഹമ്മദ് ഷാ തുടങ്ങിയവര്‍ 6 കാളിദാസ് മാര്‍ഗിലെ താമസക്കാരായിരുന്നു. എല്ലാവര്‍ക്കും അശുഭകരമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇവിടെ താമസിച്ച ജാവേദ് അബ്ദിക്ക് അഖിലേഷ് യാദവ് മന്ത്രി പദവി നല്‍കിയെങ്കിലും മാസങ്ങള്‍ക്കകം അദ്ദേഹം പുറത്തായി.

ഇതിന് മുന്പ് ഈ വീട്ടില്‍ താമസിച്ച ബാബു സിംഗ് കശ്വാസ് അന്നത്തെ യു.പി മുഖ്യമന്ത്രി മായാവതിയുടെ വലംകൈ ആയിരുന്നു. എന്നാല്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട് ബാബു സിംഗിന് പിന്നീട് ജയിലില്‍ പോകേണ്ടി വന്നു. ഈ വസതിയിലെ താമസക്കാരനായിരിക്കെയാണ് വോട്ടിന് നോട്ട് കേസില്‍ അമര്‍ സിംഗ് ജയിലിലായത്. അതിന് ശേഷം അമര്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം തന്നെ ഏതാണ്ട് അവസാനിച്ച മട്ടാണ്. 6 കാളിദാസ് മാര്‍ഗിലെ താമസക്കാരായിരുന്ന ഉദ്യോഗസ്ഥരായ നീര യാദവ്, പ്രദീപ് ശുക്ല എന്നിവരും അഴിമതി കേസില്‍ ജയിലില്‍ പോയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends