Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ജീവിതച്ചിലവ് കൂടും പോക്കറ്റ് കാലിയാകും...ഒപ്പം കുറേ മാറ്റങ്ങളും

01 APRIL 2017 04:43 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന സാമ്പത്തിക വര്‍ഷമാണ് കടന്നു വരുന്നത്. കരുതാം കൂടുതല്‍ അദ്വാനിക്കാം. ശനിയാഴ്ച ഏപ്രില്‍ ഒന്ന്. പുതിയ ധനകാര്യ വര്‍ഷം പിറക്കുന്നു. നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നു.

പണമിടപാടിനു പരിധി

ശനിയാഴ്ച മുതല്‍ പ്രതിദിന പണമിടപാടിനു രണ്ടു ലക്ഷം രൂപ പരിധി ഉണ്ട്. 
ബജറ്റില്‍ മൂന്നു ലക്ഷം പറഞ്ഞതു പിന്നീട് രണ്ടു ലക്ഷമായി കുറച്ചു. വ്യവസ്ഥ ലംഘിച്ചാല്‍ ഇടപാടു തുകയോളം പിഴ ഈടാക്കും. ഒരു ദിവസം ഒരു കാര്യത്തിനായുള്ള ഇടപാടിനാണു പരിധി. കൂടുതല്‍ തുകയ്ക്കുള്ള ഇടപാടിന് അക്കൗണ്ട് പേയീ ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ തുടങ്ങിയവ ഉപയോഗിക്കാം.

എസ്ബിടി ഇനിയില്ല

ശനിയാഴ്ച മുല്‍ സ്‌റ്റേ?റ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നിലവിലില്ല. എസ്ബിടി ശാഖകളും ഓഫീസുകളും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളാകും. ഇടപാടുകാര്‍ പ്രത്യേകമായി ഒന്നും ശ്രദ്ധിക്കേണ്ടതില്ല. പതിവുപോലെ ഇടപാടുകള്‍ തുടരാം. പുതിയ എടിഎം കാര്‍ഡും ചെക്ക് ബുക്കും പാസ് ബുക്കും എത്തുംവരെ പഴയവ ഉപയോഗിക്കാം. പുതിയവ മൂന്നു മാസത്തിനകം എത്തും. ക്രമേണ ചില ശാഖകള്‍ നിര്‍ത്തലാക്കുമ്പോള്‍ അടുത്ത ശാഖയിലേക്ക് ഇടപാട് മാറും. നിക്ഷേപ പലിശയിലോ വായ്പാ പലിശയിലോ മാറ്റമില്ല. അക്കൗണ്ട് നമ്പരിലും ഐഎഫ്എസ്‌സി കോഡിലും മാറ്റമില്ല.

നികുതി കുറയും

ശനിയാഴ്ച മുതലുള്ള വരുമാനത്തിന് ആദായ നികുതി കുറയും. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമായിരുന്ന ആദായനികുതി അഞ്ചു ശതമാനമാക്കി. ഒപ്പം മൂന്നരലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് മുന്‍ വര്‍ഷമനുവദിച്ച ടാക്‌സ് റിബേറ്റ് 5000 രൂപയില്‍നിന്ന് 2500 രൂപയായി കുറച്ചു. തന്മൂലം 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കു നികുതി നല്‍കേണ്ട. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി പകുതിയാകും. കൂടുതല്‍ വരുമാനമുള്ളവര്‍ക്കു 12500 രൂപവരെ നികുതി കുറയും.

പുതിയ സര്‍ചാര്‍ജ്

50 ലക്ഷത്തിനും ഒരു കോടിക്കുമിടയില്‍ വരുമാനമുള്ളവര്‍ക്ക് നികുതിയുടെ പത്തു ശതമാനം സര്‍ചാര്‍ജ് ചുമത്തി. ഒരു കോടിക്കുമുകളിലുള്ളവരുടെ 15 ശതമാനം സര്‍ചാര്‍ജ് തുടരും ഒരു പേജില്‍ 50 ലക്ഷം രൂപ വരെ ശമ്പള വരുമാനമുള്ളവര്‍ക്ക് ഇനി ഒരു പേജിലുള്ള ലളിതമായ ആദായ നികുതി റിട്ടേണ്‍ ഫോം. അഞ്ചു ലക്ഷം വരെ എന്ന ബജറ്റ് വാഗ്ദാനമാണു വിപുലമാക്കിയത്. ശമ്പളത്തിനു പുറമേ ഒരു കെട്ടിടത്തിന്റെ വാടകവരുമാനമേ ഉണ്ടാകാവൂ. റിട്ടേണ്‍ യഥാസമയം നല്‍കിയില്ലെങ്കില്‍ 10000 രൂപ വരെപിഴ.

പഞ്ചവത്സരം മാറി, ത്രിവത്സരമായി

ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കിയതോടെ പഞ്ചവത്സര പദ്ധതികള്‍ അവസാനിച്ചു. 12ാം പദ്ധതി ഇന്നു പൂര്‍ത്തിയാകും. കമ്മീഷനു പകരംവന്ന നീതി ആയോഗ് ത്രിവത്സര കര്‍മ പരിപാടി നാളെ മുതല്‍ നടപ്പാക്കും. സമയബന്ധിതമാകും പരിപാടി. ഓരോ ഘട്ടവും പൂര്‍ത്തീകരിച്ചിട്ടേ അടുത്തതിനു പണം അനുവദിക്കൂ.ഇ?നി ബിഎസ് 4 മാത്രം
മലിനീകരണ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തു ബിഎസ്4 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങളേ വില്ക്കാവൂ എന്ന ചട്ടം നാളെ പ്രാബല്യത്തിലാകുന്നു. ബിഎസ്3 ലുള്ള എട്ടരലക്ഷത്തോളം വാഹനങ്ങള്‍ വില്ക്കാതെ ശേഷിക്കുന്നുണ്ട്. ഇന്നുവരെ വിറ്റ ബിഎസ് 3 വാഹനങ്ങള്‍ ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇന്ധനവില കുറയും, ഇന്‍ഷ്വറന്‍സ് കൂടും

പുതിയ ധനകാര്യവര്‍ഷം വാഹന ഉടമകള്‍ക്ക് ആശ്വാസവും ഒപ്പം ഭാരവും നല്കും. പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയും. വിദേശത്തു ഡീസല്‍ വില പത്തും പെട്രോള്‍ വില അഞ്ചരയും ശതമാനം കുറഞ്ഞു. പെട്രോള്‍ ലിറ്ററിനു രണ്ടും ഡീസലിനു മൂന്നും രൂപ കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.ഇതേസമയം, തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം കൂടും. ചെറുവാഹനങ്ങള്‍ക്കു വര്‍ധനയില്ല. സാധാരണ വാഹന ഇന്‍ഷ്വറന്‍സ് നിരക്ക് അഞ്ചു ശതമാനം വരെ കൂടും.

റെയില്‍വേയില്‍ വികല്പ്

സാധാരണ മെയില്‍/എക്‌സ്പ്രസ്/ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളില്‍ സീറ്റ് ബുക്കു ചെയ്ത് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പ്രീമിയം ട്രെയിനുകളില്‍ അധികച്ചെലവില്ലാതെ പോകാനുള്ള വഴിയാണിത്. ബുക്കിംഗ് സമയത്ത് വികല്പില്‍ താല്‍പര്യമുണ്ടെന്നറിയിക്കണം. രാജധാനിയിലോ ശതാബ്ദിയിലോ സീറ്റ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ്എംഎസ് വരും. അധികച്ചെലവില്ലാതെ അതില്‍ പോകാം. തരംതാണ ട്രെയിനിലാണു സീറ്റ് കിട്ടുന്നതെങ്കില്‍ അധികചാര്‍ജ് മടക്കിത്തരികയുമില്ല. തുടക്കത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗിലേ ഇതനുവദിക്കൂ. പിന്നീട് കൗണ്ടറിലും കിട്ടും.
എസ്ബിഐയില്‍ അധിക ചാര്‍ജ്‌സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് വ്യവസ്ഥ പുനഃസ്ഥാപിക്കുന്നു. സേവിംഗ്‌സ് ബാങ്കില്‍ മിനിമം തുക ബാലന്‍സില്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ പിഴ. കറന്റ് അക്കൗണ്ടില്‍ പിഴ 500 രൂപയാകും. മറ്റു ഫീസുകളും കൂടും. എടിഎം ഇടപാടുകള്‍ക്കു ചാര്‍ജ് വരും. 25000 രൂപ ബാലന്‍സുള്ളവര്‍ക്കു ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെടാതെ തന്നെ നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends