കുട്ടിക്ക് അച്ഛന്റെ ഛായ ഇല്ല; സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ ചെയ്തത്?

കുട്ടിക്ക് തന്റെ ഒരു രൂപ സാദൃശ്യവുമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭാര്യക്ക് അവിഹിതത്തിലൂടെയാണ് കുട്ടിയുണ്ടായതെന്ന് ആരോപിച്ചാണ് 22 കാരിയായ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നത്. കര്‍ണാടകയിലെ മഹാവീര്‍ നഗര്‍ ബാഡിഗാര്‍ സ്വദേശി പ്രവീണ്‍ ആര്‍ ആണ് ഭര്യ ശില്‍പ (22 ) യെ കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രവീണ്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
ബുധനാഴ്ചയാണ് സംഭവം. സംശയത്തിന്റെ പേരില്‍ സ്ഥിരമായി വഴക്ക് കൂടാറുള്ള ഇരുവരും സംഭവ ദിവസവും വഴക്ക് കൂടിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് അരിശം പൂണ്ട പ്രതി നയ്‌ലോണ്‍ കയറെടുത്ത് ശില്‍പയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
2015 ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ 2016ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആ കുട്ടിക്ക് പ്രവീണിന്റെ യാതൊരു രൂപ സാദൃശ്യവുമില്ലെന്ന് പറഞ്ഞ് പ്രതി ശില്‍പയെ ഉപദ്രവിക്കുകയും വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























