മകളെ ശല്യപ്പെടുത്തിയതിനു പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് പിതാവിനെ കുത്തിക്കൊന്നു.

ഡല്‍ഹിയിലെ അമര്‍ കോളനിയിക്കു സമീപമുള്ള തെരുവില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രതി ബാല്‍ കരണ്‍ യാദവ് (23) പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന കേസുണ്ടായിരുന്നു.
കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊതുമധ്യത്തില്‍ കുത്തിക്കൊന്നത്. 24 തവണയാണു പിതാവിനെ ബാല്‍ കരണ്‍ കുത്തിയത്. 2013ലാണു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പേരില്‍ പിതാവ് കേസ് നല്‍കിയത്. പ്രതിയെ പൊലീസ് പിടികൂടി.
അറസ്റ്റ് ചെയ്ത അന്നുമുതല്‍ പ്രതിക്ക് പെണ്‍കുട്ടിയുടെ കുടുംബത്തോടു ദേഷ്യമുണ്ടായിരുന്നെന്നും 2014 നവംബറില്‍ ജാമ്യം ലഭിച്ചതാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























