അമിത മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് രക്ഷതേടി കൈക്കുഞ്ഞിനെ വിറ്റ യുവതി അറസ്റ്റില്‍

അമിത മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് രക്ഷതേടി കൈക്കുഞ്ഞിനെ ദമ്പതികള്‍ക്ക് വിറ്റ ഹൈദരാബാദുകാരിയായ 21കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്കന്തരബാദിലാണ് സംഭവം. രണ്ടുമാസം പ്രായമുള്ള ആണ്‍കുട്ടിയെ പതിനായിരം രൂപയ്ക്കാണ് തുക്കറാംഗേറ്റ് സ്വദേശിയായ പി. കവിത വിറ്റതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കണ്ടെടുത്ത് പൊലീസ് ശിശുഗൃഹത്തിലേക്ക് മാറ്റി.
കല്‍പ്പണിക്കാരനായ പി. രാജുവിനെ ഒരുവര്‍ഷം മുമ്പാണ് കവിത കല്ല്യാണം കഴിച്ചത്. ഇയാള്‍ അമിതമായി മദ്യപിക്കുന്നയാളാണെന്ന് കവിത പറയുന്നു. രാജുവിനെ കൊണ്ട് കുഞ്ഞിനെ നന്നായി നോക്കാ നാവില്ലെന്ന് ചിന്തിച്ച യുവതി അവനെ ഉപേക്ഷിക്കാന്‍ തീരുമാനി ക്കുകയായിരുന്നു. ഇതിനായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ കുഞ്ഞുമായെത്തി. ഈ സമയം എം. സുമലത എന്ന സ്ത്രീ അടുത്തുകൂടി കാര്യങ്ങള്‍ തിരക്കി. കുഞ്ഞിനെ ഉപേക്ഷിക്കേണ്ടെ ന്നും പണത്തിന് വില്‍ക്കാമെന്നും ഇവരാണ് നിര്‍ദേശിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ ജി. രമേഷ് പറഞ്ഞു.
പരിചയത്തിലുള്ള കുട്ടികളില്ലാത്ത ദമ്പതിമാരായ അഞ്ജലി ,രമേഷ് എന്നിവരുമായി സുമലത ബന്ധപ്പെട്ടു. അധ്യാപകനായ രമേഷ് പണം തരാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് ഇക്കഴിഞ്ഞ നാലിന് കുഞ്ഞിനെ കൈമാറുകയുമായിരുന്നു.
കവിത തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് എവിടെയാണെന്ന് ഭര്‍ത്താവ് തിരക്കി. വിറ്റെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ പൊലീസില്‍ പരാതി കൊടുത്തു. കവിത, അഞ്ജലി, രമേഷ്, ഇടനിലക്കാരി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























