വാട്‌സാപ്പ് വഴി സീനിയേഴ്‌സ് നിര്‍ദേശം നല്‍കി; എംബിബിഎസ് വിദ്യാര്‍ത്ഥി ട്രെയിനില്‍ യാത്രക്കാരിയുടെ പ്രസവം എടുത്തു

വാട്‌സാപ്പ് വഴി സീനിയേഴ്‌സ് നല്‍കിയ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച് ഓടുന്ന ട്രെയിനുള്ളില്‍ 24 എംബിബിഎസ് വിദ്യാര്‍ത്ഥി യാത്രക്കാരിയുടെ പ്രസവം എടുത്തു. അഹമ്മദാബാദ് പുരി എക്‌സ്പ്രസില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ യാത്രക്കാരിയായ യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി വിപിന്‍ ഖാഡ്‌സേയാണ് തന്റെ തന്നെ പ്രായമുള്ള ചിത്രലേഖ എന്ന യുവതിയ്ക്ക് ട്രെയിനുള്ളില്‍ പ്രസവം സാധ്യമാക്കിയത്. ട്രെയിന്‍ നാഗ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ വാര്‍ദ്ധ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ചിത്രലേഖയുടെ ബന്ധുക്കള്‍ ചങ്ങല വലിച്ചത്.എന്നാല്‍ ഇവര്‍ക്ക് പ്രഗത്ഭനായ ഒരു ഡോക്ടറുടെ സേവനം ഇവിടെ അപ്രാപ്യമായി വരികയായിരുന്നു. അന്വേഷിച്ചിട്ടും കിട്ടാതെ വന്നതോടെ വിപിന്‍ ഖാഡ്‌സേയ്ക്ക് തന്നെ എല്ലാം ചെയ്യേണ്ടി വന്നു.
പ്രസവവേദനയും രക്ത സ്രാവവും തുടങ്ങിയപ്പോള്‍ തന്നെ യാത്രക്കാര്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറിക്കൊടുത്തു. ഇതിനിടയില്‍ ട്രെയിനിലെ യാത്രക്കാരികള്‍ ചേര്‍ന്ന് കമ്പാര്‍ട്ട്‌മെന്റില്‍ അത്യാവശ്യ സംവിധാനങ്ങള്‍ ഒരുക്കി. ഏറെ ദുഷ്‌ക്കരമായിരുന്നു പ്രസവം. കുട്ടിയുടെ തല യ്ക്ക് പകരം തോളായിരുന്നു ആദ്യം വന്നത്. തുടര്‍ന്ന് വിപിന്‍ വാട്‌സ്ആപ്പ് വഴി തന്റെ മറ്റു ഡോക്ടര്‍ സുഹൃത്തുക്കളുടെ സഹായം തേടി. കുട്ടിയുടെ ദൃശ്യം വാട്‌സ്ആപ്പിലെ ഡോക്ടര്‍മാരുടെ ഗ്രൂപ്പിലിട്ടു. തുടര്‍ന്ന് സീനിയര്‍ ഡോക്ടര്‍മാരില്‍ ഒരാള്‍ സഹായത്തിന് വരികയും ഇയാളുടെ നിര്‍ദേശപ്രകാരം ട്രെയിനിലെ മിഡ്‌വൈഫിന്റെ സഹായത്തോടെ ചെറിയ സര്‍ജറി നടത്തി വിപിന്‍ കാര്യം നടത്തി.
ട്രെയിന്‍ പിന്നീട് നാഗ്പൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നതും ഒരു ലേഡിഡോക്ടറുടെ നേതൃത്വത്തിലുള്ള ടീം യുവതിയെയും കുഞ്ഞിനെയും ഏറ്റെടുത്ത് നേരത്തേ സജ്ജമായിരുന്ന റെയില്‍വേ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തൊഴിലാളികളായ ചിത്രലേഖയും ഭര്‍ത്താവും അഹമ്മദാബാദില്‍ നിന്നുമാണ് ട്രെയിന്‍ കയറിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് പോകുകയായിരുന്നു ഇവര്‍.
https://www.facebook.com/Malayalivartha
























