ഗള്‍ഫ് കറന്‍സിക്ക് വിലയിടിവ്

വിനിമയനിരക്കു മെച്ചപ്പെടുന്നതു കാത്തിരുന്നവര്‍ക്കു തിരിച്ചടി. മൂന്നു മാസത്തിനിടെ നിരക്കു കുറഞ്ഞത് ഒരു രൂപയിലേറെ. ഈ വര്‍ഷം ജനുവരി പകുതിവരെ ഒരു ഖത്തര്‍ റിയാലിനു ലഭിച്ചിരുന്നതു 18.50 രൂപയില്‍ കൂടുതലാണെങ്കില്‍, ഇപ്പോഴത്തെ വിനിമയനിരക്ക് 17.55 രൂപ മാത്രം.
നവംബറുമായി താരതമ്യം ചെയ്താല്‍ നഷ്ടം വീണ്ടും ഉയരും. നവംബറില്‍ വിനിമയനിരക്ക് 18.90 രൂപവരെ എത്തിയിരുന്നു. വീണ്ടും ഉയരുമെന്നു പ്രതീക്ഷിച്ചു നാട്ടിലേക്കു പണം അയയ്ക്കാതെ സൂക്ഷിച്ചവരാണു വെട്ടിലായത്. മാര്‍ച്ച് ആദ്യം 18.30 രൂപ എന്ന തോതിലായിരുന്നു ഇടപാടുകളെങ്കിലും മാര്‍ച്ച് 15 മുതല്‍ വിനിമയനിരക്കു താഴേക്കു പോയി. നിരക്ക് ഇടിഞ്ഞതു മാസശമ്പളക്കാരെ വലിയ വിഷമത്തിലാക്കി.
ഫെബ്രുവരിമുതല്‍ വിനിമയനിരക്കു താഴ്ന്നതോടെ നാട്ടിലേക്കു പണം അയയ്ക്കുന്നതില്‍ 25 ശതമാനമെങ്കിലും കുറവുണ്ടായെന്ന് എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പറയുന്നു. അത്യാവശ്യക്കാര്‍ മാത്രമാണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലെത്തുന്നത്. വന്‍തുകയുടെ ഇടപാടുകള്‍ വലിയതോതില്‍ കുറഞ്ഞു. ഒന്നര വര്‍ഷത്തിനുശേഷം ഖത്തര്‍ റിയാല്‍ 18 രൂപയില്‍ താഴെയെത്തിയതു കഴിഞ്ഞ മാസം 15നാണ്. അതിനുശേഷം ഇതുവരെ നിരക്ക് ഉയര്‍ന്നിട്ടില്ല. രൂപ അടിക്കടി ശക്തിപ്പെടുന്നതിനാല്‍ വിനിമയനിരക്കു ദിവസേന താഴേക്കാണ്.
രൂപ ഡോളറിനെതിരെ കരുത്താര്‍ജിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കു നല്ലതാണെങ്കിലും പ്രവാസിയെ സംബന്ധിച്ചു നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ മൂല്യം കുറയുമെന്ന വിഷമാവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha
























