Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇന്ത്യ-പാക് ബന്ധം വഷളാകുന്നു: മുന്‍ ഇന്ത്യന്‍ നാവികസേനാ ഓഫീസര്‍ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷ; രൂക്ഷ പ്രതികരണവുമായി ഇന്ത്യ

11 APRIL 2017 07:15 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ നാവികസേനയില്‍നിന്നു കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തി പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍നിന്നാണ് ജാദ വിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. റിട്ടയര്‍ ചെയ്തശേഷം ഇറാനിലെ ചബഹര്‍ തുറമുഖപട്ടണത്തില്‍ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു 46 വയസുള്ള ഇദ്ദേഹം.

ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണു പാക് ചാരസംഘടന ഐഎസ്‌ഐ പറയുന്നത്. മഹാരാഷ്ട ്രയിലെ സാംഗ്‌ളി സ്വദേശിയാണ് ജാദവ്.

പാക് ആരോപണം ഇന്ത്യ മുമ്പേ തള്ളിക്കളഞ്ഞതാണ്. ജാദവിനെ രഹസ്യമായി ഒരു വിചാരണ പ്രഹസനം നടത്തി വധശിക്ഷയ്ക്കു വിധിച്ചതിനെ ഇന്ത്യ ശക്തമായി അപലപിച്ചു. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ കടുത്തഭാഷയിലുള്ള ഡീമാര്‍ഷെ (പ്രതിഷേധക്കത്ത്) നല്കി. വധശിക്ഷ നടപ്പാക്കിയാല്‍ അതു 'മുന്‍നിശ്ചയപ്രകാരമുള്ള കൊലപാതകം'' ആയി ഇന്ത്യ പരിഗണിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പു നല്കി. നീതിന്യായത്തിന്റെ അടിസ്ഥാനമര്യാദകളൊന്നും പാലിക്കാത്തതാണു പാക് നടപടി എന്ന് ഇന്ത്യ വിമര്‍ശിച്ചു. 13 പാക് തടവുകാരെ ഈ മാസം തിരിച്ചയയ്ക്കാനുള്ള നടപടി ഇന്ത്യ പ്രതിഷേധസൂചകമായി നിര്‍ത്തിവച്ചു. ശിക്ഷാകാലാവധി കഴിഞ്ഞവരാണിവര്‍.

ജാദവിനെ വിചാരണ ചെയ്യുന്നതും വധശിക്ഷ വിധിച്ചതും ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും പാക്കിസ്ഥാന്‍ കാണിച്ചില്ല. ജാദവ് പിടിയിലായശേഷമുള്ള 13 മാസത്തിനിടെ ഇന്ത്യന്‍ നയതന്ത്രസഹായം അനുവദിക്കാന്‍ ആവശ്യപ്പെട്ട് 13 തവണ ഇന്ത്യ പാക്കിസ്ഥാനു കത്തുനല്കി. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കേണ്ടതാണ് ഇതെങ്കിലും പാക്കിസ്ഥാന്‍ സമ്മതിച്ചില്ല.

ചാരന്മാരെ സൈന്യത്തിനു സൈനിക നിയമപ്രകാരം വിചാരണ ചെയ്യാമെന്നാണു മുന്‍ പാക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫ് ഇന്നലെ പറഞ്ഞത്. പട്ടാളക്കോടതിയുടെ വിചാരണയില്‍ മതിയായ നിയമസഹായം നല്കിയെന്ന് സൈനിക പബ്ലിക് റിലേഷന്‍സ് വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു. നാലാം തീയതി പട്ടാളക്കോടതി വിധിച്ച വധശിക്ഷ പട്ടാളമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ ഇന്നലെ സ്ഥിരീകരിച്ചു.

ജാദവിന്റെ വധശിക്ഷ സരബ്ജിത് സിംഗിന്റെ വധശിക്ഷയെപ്പറ്റിയുള്ള ഓര്‍മകള്‍ ഉണര്‍ത്തുന്നതായി. ചാരക്കുറ്റം ചുമത്തപ്പെട്ട് 22 വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ സരബ്ജിത് സിംഗിനും വധശിക്ഷ വിധിച്ചിരുന്നു. അയാളെ വിട്ടുതരാനുള്ള ഇന്ത്യന്‍ അഭ്യര്‍ഥന പാക്കിസ്ഥാന്‍ നിരസിച്ചു. 2013ല്‍ ലാഹോറിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് സിംഗ് മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends