ഗോവയില്‍ നൈറ്റ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ രണ്ടാഴ്ച്ചക്കകം ഉത്തരവ് ഇറങ്ങും;ഉത്തരവ് ഗോവന്‍ സര്‍ക്കാരിന്റേത്

ഗോവയെന്നാല്‍ അവിടുത്തെ മനോഹരമായ കടല്‍ത്തീരവും രാത്രികാലങ്ങളിലെ യുവാക്കളുടെ ഹരമായി മാറിയ നിശാ ക്ലബ്ബുകളുമാണ് ഏവരുടെയും മനസ്സില്‍ തെളിഞ്ഞുവരിക. എന്നാല്‍, ഉടന്‍ അതു സംഭവിക്കാന്‍ പോകുന്നു. അടുത്ത രണ്ടാഴ്ചയ്ക്കകം ഗോവയിലെ എല്ലാ രാത്രികാല നൈറ്റ് ക്ലബുകള്‍ക്കും താഴ് വീഴാന്‍ പോകുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഗോവ മന്ത്രി വിനോദ് പാലിയേക്കറാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
മയക്കുമരുന്നും മദ്യവും ഉന്മാദനൃത്തങ്ങളെ ലഹരികളാക്കിയതോടെ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗോവന്‍ സര്‍ക്കാരിന്റെ ഈ നീക്കം. ഗോവയിലെ 80 ശതമാനം രാത്രികാല പാര്‍ട്ടികളും രണ്ടാഴ്ചയ്ക്കകം പൂട്ടുമെന്നു വിനോദ് പാലിയേക്കര്‍ പറഞ്ഞു. ഗോവയില്‍ നൈറ്റ് ക്ലബുകള്‍ക്കു നേരെ പൊലീസ് കണ്ണടയ്ക്കുകയാണ് പതിവ്. മാത്രമല്ല ഇത് ഗോവയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇവര്‍ വിശ്വസിച്ചു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ സംഗതി മാറി. നിശാക്ലബുകള്‍ ഗോവയുടെ ടൂറിസത്തിന്റെ ഭാഗമല്ലെന്നാണ് പുതിയ സര്‍ക്കാരിന്റെ വാദം. മാത്രമല്ല ഇത് ഗോവന്‍ ചരിത്രത്തിനു കളങ്കം വരുത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നൈറ്റ് ക്ലബുകള്‍ക്ക് സമയപരിധി വച്ചുകൊണ്ട് സര്‍ക്കാര്‍ ആദ്യം നിയന്ത്രണം കൊണ്ടുവന്നെങ്കിലും അതു ഫലവത്തായില്ല. മാത്രമല്ല ഇത്തരം ക്ലബുകള്‍ പുലര്‍ച്ചെ മൂന്നു മുതല്‍ നാലു വരെയും പ്രവര്‍ത്തിച്ചു പോന്നു. വിദ്യാര്‍ത്ഥികള്‍ പോലും ഇത്തരം നിശാക്ലബിലെ നിത്യ സന്ദര്‍ശകരും മയക്കുമരുന്നിന് അടിമകളാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇതോടെ ഗോവ ടൂറിസത്തില്‍ നിന്ന് നൈറ്റ് ക്ലബുകള്‍ അകലുകയാണ്. രണ്ടാഴ്ചയ്ക്കു ശേഷം രാത്രികാലങ്ങളിലെ ഉന്മാദനൃത്തങ്ങളും പാര്‍ട്ടികളും ഗോവയുടെ ടൂറിസത്തില്‍ കേട്ടുകേള്‍വി മാത്രമാകും.
https://www.facebook.com/Malayalivartha
























