ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കോടതി; ആളൂരിനും രക്ഷിക്കാന്‍ കഴിഞ്ഞില്ല!

ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവേന്ദര്‍ സിംഗ് കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് ബണ്ടിചോറിനെതിരെയുള്ള കുറ്റങ്ങള്‍. സ്ഥിരം കുറ്റവാളി ആയതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
കന്റോണ്‍മെന്റ് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ അഡ്വ. റെക്‌സാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂരാണ് ബണ്ടി ചോറിനുവേണ്ടി കോടതിയില്‍ ഹാജരായത്.
2013 ജനുവരി 20-നാണ് പ്‌ളാമൂട്ടിലെ കെ. വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ലാന്‍സര്‍ കാറും മൊബൈല്‍ ഫോണും, ഡി.വി.ഡി പ്‌ളേയറുമുള്‍പ്പെടെ 29 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചത്. കാര്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ച് കടന്ന ബണ്ടിച്ചോറിനെ പൂനെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























