ശുദ്ധീകരണ പ്രക്രിയക്ക് ശേഷം മുഖ്യമന്ത്രിയുടെ ബംഗ്‌ളാവ് സര്‍ക്കാര്‍ അതിഥി മന്ദിരമാക്കി

അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു തനിക്കനുവദിച്ച ഔദ്യോഗിക വസതിയില്‍ ഇതുവരെയും താമസിക്കാന്‍ തയ്യാറായിട്ടില്ല. 2009ല്‍ ഇറ്റാനഗറിലെ കുന്നിന്‍പുറത്ത് 60 കോടി രൂപ ചിലവില്‍ നിര്‍മിച്ച കൊട്ടാര സദൃശമായ വസതിയില്‍ താമസിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ അവസ്ഥ തനിക്കും വരാതിരിക്കാനാണ് അദ്ദേഹത്തിന്റെ ഈ മുന്‍കരുതല്‍.് ബംഗ്‌ളാവില്‍ ഏതോ ദുരാത്മാവ് കുടിയിരിക്കുന്നുവെന്നാണ് സര്‍ക്കാരിലെ ഭൂരിഭാഗവും വിശ്വസിക്കുന്നത് . പുരോഹിതന്മാരും മന്ത്രവാദികളും തുടങ്ങി പലരും ശുദ്ധീകരണത്തിനായി വന്നുവെങ്കിലും അവസാനം ഈ വസതി ഗസ്റ്റ് ഹൗസാക്കി മാറ്റാനായിരുന്നു തീരുമാനം. 2009ല്‍ ഡോര്‍ജി ഖണ്ഡുവിന്റെ കാലത്താണ് ബംഗ്‌ളാവ് നിര്‍മിച്ചത്.അതിനുശേഷം ഇന്നുവരെ അരുണാചല്‍ പ്രദേശില്‍ ഏഴു മുഖ്യമന്ത്രിമാര്‍ ഭരിച്ചു. ഇവരിലാര്‍ക്കും തികച്ചുഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മുഖ്യമന്ത്രിമാര്‍ അകാലത്തില്‍ മരിക്കുകയും ചെയ്തു.
ഡോര്‍ജി ഖണ്ഡു വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ജര്‍ബോ ഗാംലിന്‍ മരിച്ചത് അസുഖം മൂലമായിരുന്നു. അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിലെ നബാംതുക്കി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും പാര്‍ട്ടിക്ക് ദയനീയ തോല്‍വിയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് കാരണം ബംഗ്‌ളാവ് തന്നെയെന്ന് അനുയായികള്‍ ഉറപ്പിച്ചു. വാസ്തുവിദ്ഗ്ധനെ സമീപിച്ച തുക്കിക്ക് ബംഗ്‌ളാവിന്റെ ദോഷങ്ങള്‍ പരിഹരിക്കാനായിരുന്നു നിര്‍ദേശം.
ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കാലികോ പുളിന്റെ ശരീരം കണ്ടെത്തിയത്. പിന്നീട് തുക്കിയെ മറിച്ചിട്ട് കാലികോപുള്‍ മുഖ്യമന്ത്രിയായി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തുക്കിക്ക് അനുകൂലമായിരുന്നു വിധി. വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2016 ആഗസ്റ്റ് 9ന് ബംഗ്‌ളാവില്‍ ഫാനില്‍ കെട്ടിതൂങ്ങി പുള്‍ ജീവിതമവസാനിപ്പിച്ചു. സുപ്രീംകോടതി വിധി അനുകൂലമായിരുന്നിട്ടും തുക്കിക്ക് അധികനാള്‍ ഭരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെമ ഖണ്ഡുവിന് ലഭിച്ചു മുഖ്യമന്ത്രിപദം. പക്ഷെ അദ്ദേഹം ഒരിക്കലും പ്രേതം കുടിയിരിക്കുന്ന ഈ വസതിയിലേക്ക് താമസം മാറാന്‍ തയ്യാറായില്ല. എന്തായാലും നിരവധി ക്രസ്ത്യന്‍ പുരോഹിതരും ബുദ്ധിസ്റ്റ് പുരോഹിതരും പങ്കെടുത്ത ശുദ്ധീകരണ പ്രക്രിയക്ക് ശേഷം ബംഗ്‌ളാവ് സര്‍ക്കാര്‍ അതിഥി മന്ദിരമാക്കി മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























