ആംബുലന്‍സ് പോവാനുള്ള റോഡ് സൗകര്യമില്ല.... തുണയായത് സൈക്കിള്‍

ആംബുലന്‍സ് പോവാനുള്ള റോഡ് സൗകര്യമില്ലാത്തതിനാല്‍ അസമിലെ മജൂലിയില്‍ യുവാവ് തന്റെ സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിയിട്ട് വീട്ടിലെത്തിച്ചു. അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ മണ്ഡലം കൂടിയായ മജൂലിയില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് 18 കാരനായ ഡിംപിള്‍ ദാസിനെ തിങ്കളാഴ്ച എട്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള ഗരമൂര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ഡിംപിളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. മൃതദേഹം കൊണ്ടുപോവാന്‍ ആംബുലന്‍സിന് കാത്തിരുന്നുവെങ്കിലും എത്താത്തതിനെ തുടര്‍ന്നാണ് സഹോദരന്‍ തന്റെ സൈക്കിളില്‍ തന്നെ മൃതദേഹം കെട്ടി എട്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടിലേക്ക് എത്തിച്ചത്.
ഡിംപിളിന്റെ ഗ്രാമത്തിലേക്ക് ഒരു മുളയുടെ പാലം കടന്ന് വേണം എത്തിച്ചേരാന്‍. ഇവിടേക്ക് വാഹനം എത്തില്ലെന്ന് കണ്ടത് കൊണ്ടാണ് ഇയാള്‍ മൃതദേഹം സൈക്കിളില്‍ കെട്ടിയിട്ട് കൊണ്ടുപോയതെന്നാണ് മജൂലി ഡെപ്യൂട്ടി കമ്മിഷണര്‍ പറയുന്നത്. മൃതദേഹവുമായി പോവുന്ന വീഡിയോ ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടതോടെ സംഭവം വന്‍ വിവാദമാവുകയും മുഖ്യമന്ത്രി സര്‍ബാന്ദ സോനവാള്‍ അന്വേഷണത്തിന്ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി വീട്ടിലെത്തിച്ച ഒഡീഷ സ്വദേശിയുടെ വാര്‍ത്ത പുറത്ത് വന്ന് എട്ട് മാസത്തിന് ശേഷമാണ് സമാനമായൊരു മറ്റൊരു സംഭവം അസമിലുമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























