ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി; കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കില്ല,ജയിലില്‍ പോകാന്‍ തയ്യാറെന്ന് ഉമാ ഭാരതി

ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉമാ ഭാരതി. അയോധ്യ വിഷയത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും അതിനാല്‍ മനസ്തപിക്കേണ്ടതില്ലെന്നും ഉമാ ഭാരതി പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിയില്‍ രാജിവെക്കില്ല. വേണമെങ്കില്‍ രാമക്ഷേത്രത്തിന് വേണ്ടി ജയിലില്‍ പോകാനും തയാറാണ്. സംഭവത്തില്‍ യാതൊരു ഗൂഢാലോചനയും ഇല്ല. ക്ഷേത്രം പണിയേണ്ട ഉചിത സമയം ഇതാണ്. താന്‍ അധികാരത്തില്‍ തൂങ്ങി കിടക്കുന്ന വ്യക്തിയല്ല. രാമ, ഗംഗ, പശു ഇതെല്ലാം രാജ്യത്തിന്റെ വികാരങ്ങളാണ്. ഇവക്ക് ക്ഷതമേറ്റാല്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ഉമാ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.
ബാബറി മസ്ജിദ് പൊളിക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഉമ ഭാരതി, എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. അതിനെത്തുടര്‍ന്നാണ് ഉമാ ഭാരതിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























