ബാബ്‌റി കോടതിവിധി: ഗൂഢാലോചനക്കുറ്റം പുനസ്ഥാപിച്ചു; അദ്വാനി രാഷ്ട്രപതിയാകുന്നത് തടയാനുള്ള മോഡിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കെതിരായ കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്. സി.ബി.ഐ പ്രധാനമന്ത്രിയുടെ കയ്യിലാണ്. ബാബ്‌റി കേസില്‍ അദ്വാനിക്കെതിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് സി.ബി.ഐ ഇന്ന് കോടതിയില്‍ നിലപാട് എടുത്തു. ഇതിലൂടെ അദ്വാനി രാഷ്ട്രപതിയാകാനുള്ള സാധ്യതയാണ് പ്രധാനമന്ത്രി ഇല്ലാതാക്കിയതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
അദ്വാനി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാനുള്ള മോഡി സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇതെന്ന് ആര്‍ക്കും മനസിലാകുമെന്നും ലാലു കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് കലാപത്തിന് ശേഷം മോഡിയെ സംരക്ഷിച്ച നേതാവാണ് അദ്വാനിയെന്നും ലാലു പറഞ്ഞു. ഗുജറാത്ത് കലാപവേളയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് മോഡിയോട് രാജ്യനീതി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അദ്വാനി മോഡിയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും ലാലു പറഞ്ഞു. ബാബ്‌റി മസ്ദിജ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ക്കെിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha

























