Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മന്ത്രവാദികള്‍ക്കും ഒഴിപ്പിക്കാനാകാത്ത പ്രേത ബാധയുള്ള സ്‌കൂള്‍

20 APRIL 2017 09:52 AM IST
മലയാളി വാര്‍ത്ത

ആളൊഴിഞ്ഞ ചില വീടുകള്‍, വിജനമായ വഴികള്‍, ഇവയൊക്കെ പ്രേതത്തിന്റെ കേന്ദ്രമാണെന്ന് പലരും പറയാറുണ്ട്. ആ വഴി രാത്രിയില്‍ ഒറ്റയ്ക്ക് പോകാനൊക്കെ പലര്‍ക്കും ഒരു ചെറിയ പേടിയൊക്കെ തോന്നാറുമുണ്ട്. എന്നാലിതാ പ്രേത ബാധയെത്തുടര്‍ന്ന് ഈ സ്‌കൂളുകള്‍ തന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന സംശയത്തിലാണ് അധികാരികള്‍.

ആരും കേട്ടാല്‍ ഞെട്ടുന്ന ഈ അനുഭവം ദക്ഷിണ അസം ജില്ലയായ കച്ചാറിലാണ്. ഒരേ മതിലിനുള്ളിലെ മൂന്ന് സ്‌കൂളുകളാണ് പ്രേതത്തിന്റെ പിടിയിലുള്ളതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. പുസ്തകങ്ങള്‍ തിരിക്കുകയും പറപ്പിക്കുകയും ചെയ്യുക, കുട്ടികളെ വേട്ടയാടുക തുടങ്ങി ശല്യം സഹിക്ക വയ്യാതെയായപ്പോള്‍, പ്രേതബാധയെ ഒഴിപ്പിക്കാനുള്ള മന്ത്രവാദികളെ വരെ സ്‌കൂള്‍ അധികൃതര്‍ ഇറക്കിയത്രേ. എന്നിട്ടും പ്രേതബാധ തുടരുന്നതിനാല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് വരാന്‍ തയ്യാറാകുന്നില്ല. സ്വാധീന്‍ ബാസാര്‍ ഹൈസ്‌കൂള്‍, അബിദ് റാസാ മിഡില്‍ ഇംഗ്ലീഷ് സ്‌കൂള്‍, സ്വാധീന്‍ ബാസാര്‍ എല്‍പി സ്‌കൂള്‍ എന്നതൊക്കെയാണ് ആ പ്രേതാലയസ്‌കൂളുകള്‍.

കഴിഞ്ഞ ഏപ്രില്‍ 11നാണ് സ്‌കൂളില്‍ ചില അജ്ഞാതശക്തികളെ സ്‌കൂള്‍ അധികൃതര്‍ കണ്ടിത്തിയത്. സ്‌കൂളില്‍ വെച്ചിരിക്കുന്ന വസ്തുക്കളെ അങ്ങോട്ടുമിങ്ങോട്ടും നീക്കുകയും, പുസ്തകങ്ങള്‍ മറിക്കുകയും ചെയ്യുന്ന ശക്തികളെയാണ് കാണപ്പെട്ടതെന്ന് അവര്‍ പറയുന്നു. പെണ്‍കുട്ടികളിലുള്‍പ്പെടെ വലിയ തോതിലുള്ള ഭയവും സ്‌കൂള്‍ അധികൃതര്‍ കണ്ടു. കുട്ടികളെല്ലാം ഒന്നിനുപുറമേ ഒന്നായി കരഞ്ഞ് നിലവിളിച്ച് കുഴഞ്ഞുവീഴുന്നത് കാണപ്പെട്ടുവെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നു. ഇതിന് പിന്നാലെ സ്‌കൂളിലേക്ക് കുട്ടികള്‍ വരാതെയായി. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് പോകുന്നത് തടയുകയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

ചില രക്ഷിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍, പ്രേതബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദികളുടെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമുഖ മന്ത്രവാദിയായ മൗലാന മുഫ്ത്തി അഫസുദ്ദീന്‍ ലസ്‌കര്‍ സ്‌കൂളിലെത്തി ക്രീയകള്‍ ചെയ്തു. ബാധയൊഴിപ്പിക്കാന്‍ കഴിവുള്ള വിശുദ്ധജലം തളിച്ചെന്നും കുട്ടികളെ രക്ഷപ്പെടുത്തിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. തിങ്കളാഴ്ച സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ ബോധം കെട്ട് ബെഞ്ചില്‍ കിടക്കുന്നതാണ് താന്‍ കണ്ടതെന്നും ഇദ്ദേഹം പറയുന്നു. എന്താണ് കുട്ടികളെ അത്തരത്തില്‍ പെരുമാറാന്‍ കാരണമാക്കിയതെന്ന് മനസിലായില്ല.

എങ്കിലും അവര്‍ക്കും ആ സ്ഥലത്തിനും പ്രേതബാധയുണ്ടെന്ന് ബോധ്യമായെന്നും സ്വാധീന്‍ ബാസാര്‍ ഇസ്ലാമിയ മദ്രസയിലെ അധ്യാപകന്‍ കൂടിയായ ഇദ്ദേഹം വിവരിക്കുന്നു. ബാധ ഒഴിയാനുള്ള വെള്ളം തെളിച്ചപ്പോള്‍ കുട്ടികളെല്ലാം എഴുന്നേറ്റെന്നും, അതുവരെ നടന്നതൊന്നും അവര്‍ക്ക് ഓര്‍മ്മയില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്‌കൂള്‍ പരിസരത്താകെ ഇസ്ലാമിക ചടങ്ങായ മിലാദ് നടത്തിയെന്നും, ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇത്തരത്തിലൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

അതേസമയം സ്‌കൂള്‍ അധികൃതര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ബാധയൊഴിപ്പിക്കല്‍ നടന്നെങ്കിലും ചൊവ്വാഴ്ച സ്‌കൂളില്‍ 90ശതമാനം കുട്ടികളും വരാന്‍ തയ്യാറായില്ലെന്ന് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനായ ഇഖ്ബാല്‍ ഹുസൈന്‍ ബര്‍ഭുയ പറഞ്ഞു. ആയിരത്തോളം കുട്ടികളാണ് മൂന്ന് സ്‌കൂളുകളിലുമായി പഠിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി സ്‌കൂളില്‍ നടക്കുന്നത് വിവരിക്കാനാകാത്ത കാര്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരുതാത്ത ചില സംഭവങ്ങളുടെ പേരില്‍ കുട്ടികളാകെ ഭയചകിതരാണ്. ബാധയൊഴിപ്പിക്കലിലൂടെ സ്‌കൂള്‍ രക്ഷപ്പെട്ടുവെന്ന് ഇനിയും രക്ഷിതാക്കള്‍ക്ക് ബോധ്യമായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

എന്തായാലും ബാധയൊഴിഞ്ഞുവെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്താന്‍ ജില്ലാ അധികാരികളുടെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍. അസമിലെ ഈ പ്രേതസ്‌കൂളുകളുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് രാജ്യമിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends