പൊളിത്തീന്‍ ബാഗ്, എല്‍ ഇ ഡി ബള്‍ബ്, സേഫ്റ്റി പിന്‍, കയര്‍ തുടങ്ങിയവ കാളയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തു

തമിഴ്‌നാട്ടില്‍ കാളയുടെ വയറ്റില്‍ നിന്നും 38 കിലോ പ്ലാസ്റ്റിക് ബാഗും എല്‍ ഇ ഡി ബള്‍ബും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അനോറക്‌സിയയും ഡീബലിറ്റിയേയും തുടര്‍ന്ന് വെറ്റിനറി കോളേജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയ്ക്കായെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി അയ്യപ്പന്റെ കാളയെയാണ് ശസ്ത്രക്രീയക്ക് വിധേയമാക്കിയത്.
ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ അസ്വസ്ഥത പ്രകടിപ്പിചതിനെ തുടര്‍ന്ന് വെറ്റിനറി ഡോക്ടറിനെ കാണിച്ചതിനെത്തുടര്‍ന്നാണ് ഈ വിവരം മനസിലാക്കാന്‍ കഴിഞ്ഞത്. പൊളിത്തീന്‍ ബാഗ്, എല്‍ ഇ ഡി ബള്‍ബ്, സേഫ്റ്റി പിന്‍, കയര്‍ തുടങ്ങിയ മാരക സാമഗ്രികളാണ് കാളയുടെ വയറ്റില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























