യുവത്വങ്ങളെ ലഹരിയും സെക്‌സും നല്‍കി പ്രത്യേക സംഘമാക്കി മാറ്റുന്ന കണ്ണിയിലെ ഒരാള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയുടെ ആകര്‍ഷണവലയത്തില്‍പ്പെടുന്ന യുവത്വങ്ങളെ ലഹരിയും സെക്‌സും നല്‍കി പ്രത്യേക സംഘമാക്കി മാറ്റുന്ന അമ്പത്തിയഞ്ചുകാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സുനില്‍ കുല്‍ക്കര്‍ണി(55) എന്നയാള്‍ പിടിയിലായത്.
ഷിഫു സന്‍ക്രിതി(shifu sunkriti) എന്ന ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടുന്നവരുടെ ഫോണ്‍ നമ്പർ ശേഖരിക്കുകയും പിന്നീട് അവരെ അങ്ങോട്ട് വിളിച്ച് കള്‍ട്ട് എന്ന ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ഗ്രൂപ്പിലെത്തുന്നവരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുകയും അവരെ മാനസികമായി പരിവര്‍ത്തനം ചെയ്ത് ലഹരി വസ്തുക്കള്‍ നല്‍കുകയും ചെയ്യും. പിന്നീട് ഇവരെ പലരും ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുകയാണ് സംഘത്തിന്റെ രീതിയെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
മുംബൈ സ്വദേശികളായ മാതാപിതാക്കളാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഇവരുടെ 21, 23 വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ ഗ്രൂപ്പില്‍ അംഗമായതായി പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ല. ഇവരെ തിരിച്ച് സാധാരണ ജീവിതത്തിലെത്തിക്കണമെന്നും കുല്‍ക്കര്‍ണിക്കെതിരെ നടപടിവേണമെന്നുമാണ് മാതാപിതാക്കളുടെ പരാതി.
അതേസമയം, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി അവര്‍ സ്വന്തം ഇഷ്ടപ്രകാരം ഗ്രൂപ്പില്‍ അംഗമായതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍, പെണ്‍കുട്ടികള്‍ ലഹരിക്കും മാനസിക പരിവര്‍ത്തനത്തിനും ഇടയായി നല്‍കിയ മൊഴി സ്വീകരിക്കാനാകില്ലെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നും കോടതി നിര്‍ദ്ദേശിച്ചതോടെയാണ് പ്രതി അറസ്റ്റിലായത്. ഇയാളുടെ പിടിയില്‍ അകപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha

























