Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വ്യത്യസ്ഥമായൊരു ന്യൂജനറേഷന്‍ ക്ഷേത്രം

20 MAY 2017 02:18 PM IST
മലയാളി വാര്‍ത്ത

ക്‌ഷേത്രത്തിലേക്ക് എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ പ്രസാദമായി അവല്‍, മലര്‍, പഴം, പായസം, കല്‍ക്കണ്ടം, ഉണ്ണിയപ്പം അങ്ങനെ പലതും ലഭിക്കും ഉത്തരം. എന്നാല്‍ ബര്‍ഗറും കുക്കീസും, മട്ടര്‍ (പട്ടാണി) സമൂസയുമൊക്കെ ക്ഷേത്രത്തില്‍നിന്നു പ്രസാദമായി കിട്ടിയാലോ..തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പടപ്പെയിലുള്ള ജയദുര്‍ഗാപീഠത്തിലാണ് ഇത്തരം ന്യൂജനറേഷന്‍ ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്നത്. ബര്‍ഗറും കുക്കീസും തുടങ്ങി പല പുതുതലമുറ ഭക്ഷണപാനീയങ്ങളും ഇവിടെ പ്രസാദമാണ്. 'കോസ്റ്റിലി'യായ ഇത്തരം പ്രസാദങ്ങള്‍ സൗജന്യമായി ലഭിക്കുന്ന ക്ഷേത്രത്തില്‍ കാര്യങ്ങളെല്ലാം കുറച്ചു ന്യൂ ജനറേഷന്‍ സ്‌റ്റൈലിലാണ്.

ശുദ്ധിയോടും വൃത്തിയോടും കൂടി ഈശ്വരന് എന്തു സമര്‍പ്പിച്ചാലും അതിനെ ഭക്തര്‍ക്കു പ്രസാദമായി നല്‍കാമെന്നാണു ജയദുര്‍ഗാപീഠത്തിലെ മുഖ്യ ആചാര്യനായ ഡോ. ശ്രീ ശ്രീധര്‍ പറയുന്നത്. ഈ ആശയത്തില്‍ നിന്നാണു പരമ്പരാഗത സമ്പ്രദായങ്ങളെ മറികടന്നു പുതിയ രീതിയില്‍ പ്രസാദം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹോമിയോപ്പതി ഡോക്ടറായ ശ്രീധറാണു ക്ഷേത്രത്തിലെ മുഖ്യ പൂജാരി. അര്‍ബുദരോഗ ചികില്‍സയിലും പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണു ശ്രീധര്‍.

ജയദുര്‍ഗാപീഠത്തില്‍ എത്തുമ്പോള്‍ തന്നെ മൊബൈല്‍ നമ്പര്‍ വഴി ഭക്തര്‍ക്കു പ്രത്യേക റജിസ്‌ട്രേഷന്‍ നമ്പര്‍ കൗണ്ടറില്‍നിന്നു നല്‍കും. കഴുത്തിലിടുവാന്‍ ടാഗും, കുപ്പിയില്‍ അരലീറ്റര്‍ മിനറല്‍ വാട്ടറും ഇവിടെനിന്ന് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് ഓരോരുത്തര്‍ക്കും നല്‍കും. പുറത്തുനിന്നു ക്ഷേത്രത്തിലേക്കു പ്രവേശിക്കുമ്പോള്‍ തണുത്ത പനിനീരില്‍ മുക്കിയ തൂവാല. പുറത്തെ ഉഷ്ണത്തില്‍ തളര്‍ന്നെത്തിയവര്‍ക്ക് ഉഷാറാക്കാനാണ് പനിനീരില്‍ മുക്കിയ തൂവാല. 

അതുകഴിഞ്ഞാല്‍ ഭക്തരെ കാത്തിരിക്കുന്നതു വെല്‍കം ഡ്രിങ്കാണ്. കോള്‍ഡ് കോഫി, ബദാം മില്‍ക്ക്, ഐസ് ടീ, വിവിധ പഴങ്ങള്‍കൊണ്ടുള്ള ഫ്രഷ് ജൂസ് തുടങ്ങിയവയാണു ക്ഷേത്രത്തിലെ വെല്‍കം ഡ്രിങ്ക്. ക്ഷേത്രത്തിലെ പ്രാര്‍ഥനകള്‍ക്കു ശേഷം രുചികരമായ പ്രസാദങ്ങള്‍ കഴിക്കാം. ജയദുര്‍ഗാപീഠത്തിനു വെളിയിലായി പ്രസാദം ഇരുന്നു കഴിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളുമുണ്ട്. സാധാരണ ദിനങ്ങളില്‍ ക്ഷേത്രത്തില്‍നിന്നു തക്കാളി റൈസ്, ചപ്പാത്തി, പൂരി, വെജിറ്റബിള്‍ കുറുമ പോലെയുള്ള പ്രസാദങ്ങളാണു ലഭിക്കുക. എന്നാല്‍ വിശേഷപൂജകള്‍ നടക്കുന്ന പൗര്‍ണമി, അമാവാസി ദിനങ്ങളിലും ക്ഷേത്രത്തിലെ മറ്റു പ്രധാന ആഘോഷങ്ങളിലും പ്രസാദമായി നല്‍കുന്നത് ബര്‍ഗര്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ്. ബദാം മില്‍ക്ക്, ഫ്രഷ് ജൂസ്, കോള്‍ഡ് കോഫി, ഐസ് ടീ, ബര്‍ഗര്‍, ബട്ടര്‍ സമൂസ, സ്പ്രിങ് റോള്‍, പൊട്‌ലി, മാംഗോ കേക്ക്, കുക്കീസ്, ഐസ്‌ക്രീം (വിവിധ ഫ്‌ലേവറുകളില്‍), ചപ്പാത്തി, പൂരി, തക്കാളി റൈസ്, കഷായം (ഏകാദശി നാള്‍)എന്നിവ വേറെയും. 

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ അംഗീകാരമുള്ള, ക്ഷേത്രത്തിലെ പാചകപ്പുരയിലാണു പ്രസാദങ്ങള്‍ പാകം ചെയ്യുന്നത്. ഭക്തിയുടെ കാര്യത്തില്‍ എന്നതു പോലെ വൃത്തിയുടെ കാര്യത്തിലും അണുവിട വിട്ടുവീഴ്ച ചെയ്യുവാന്‍ ജയദുര്‍ഗാപീഠം തയാറല്ല. ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയില്‍ വൃത്തിയോടെ തയാറാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളാണ് ഇവിടെ പ്രസാദങ്ങളായി നല്‍കുന്നത്. ഊട്ടുപുരയില്‍നിന്നു പ്രസാദം വാങ്ങിയ ശേഷം ക്ഷേത്രം സ്ഥാപിച്ച ശ്രീ ദുര്‍ഗൈ സിദ്ധരുടെ പ്രതിമയ്ക്കു മുന്നില്‍ നിന്നു പ്രാര്‍ഥനകള്‍ ഉരുവിടും. പ്രാര്‍ഥനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭക്തര്‍ ഒരുമിച്ചിരുന്നു പ്രസാദം കഴിക്കും. ഇതാണു ക്ഷേത്രത്തിലെ പതിവ്.

കുട്ടികള്‍ക്ക് ജയദുര്‍ഗാപീഠത്തിലെക്കു വരുവാന്‍ ഏറെ സന്തോഷമാണെന്നു മാതാപിതാക്കള്‍ പറയുന്നു. ശ്രീ ദുര്‍ഗൈ സിദ്ധരുടെ സമാധിസ്ഥലത്തിരുന്നു ഗുരുമന്ത്രം 21 തവണ പകര്‍ത്തി എഴുതി ക്ഷേത്രം ഓഫിസില്‍ കാണിച്ചാല്‍ അവര്‍ക്കു പ്രിയങ്കരമായ കുക്കീസ് ബിസ്‌കറ്റുകള്‍ വെന്‍ഡിങ് മെഷീനിലൂടെ ലഭിക്കും. കുക്കീസ് മാത്രമല്ല, കുട്ടികള്‍ക്കു പ്രിയങ്കരമായ ചോക്ലേറ്റുകളും ഐസ്‌ക്രീമും ഇവിടെ പ്രസാദമാണ്. കുക്കീസ് പാക്കറ്റിന്റെ പുറത്ത് അത് ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രത്തിലെത്തുന്ന കുട്ടികള്‍ക്കായി പ്രത്യേക കളികളും മറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണ ക്ഷേത്രങ്ങളിലുള്ളതു പോലെ വഴിപാടുകള്‍ സമര്‍പ്പിക്കുന്ന പതിവ് ജയദുര്‍ഗാപീഠത്തിലില്ല. ക്ഷേത്രം സ്ഥാപിച്ച ദുര്‍ഗൈ സിദ്ധരുടെ ശിഷ്യര്‍ എത്തിച്ചുനല്‍കുന്ന സാധനങ്ങളില്‍ നിന്നാണു വിവിധ പ്രസാദങ്ങള്‍ ക്ഷേത്രത്തില്‍ പാകം ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യുന്നതു ഭക്തര്‍ ചേര്‍ന്നാണ്. ചോക്ലേറ്റുകളും ഐക്‌സ്‌ക്രീമും ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ മാത്രമാണു പുറത്തുനിന്നു വാങ്ങുന്നത്. ഇവ ശിഷ്യര്‍തന്നെ വഴിപാടായി ക്ഷേത്രത്തിലെ പ്രസാദ വിതരണത്തിനായി സമര്‍പ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends