സബര്‍ബതി എക്‌സപ്രസ് സ്‌ഫോടനക്കേസ്: രണ്ടു പേരെ വെറുതെ വിട്ടു

2000ത്തിലെ സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍, അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഗവേഷകവിദ്യാര്‍ഥിയായിരുന്ന ഗുല്‍സാര്‍ അഹ്മദ് വാനിയെ ഉത്തര്‍പ്രദേശ് കോടതി ശനിയാഴ്ച വെറുതെവിട്ടു. തെളിവുകളുടെ അഭാവം കണക്കിലെടുത്താണ് 43 കാരനായ വാനിയെ പുറത്തുവിട്ടത്. 16 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ പുറത്തിറങ്ങുന്നത്.
ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വാനിയെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം.എ. ഖാനാണ് വിട്ടയച്ചത്. ഇതിന് പുറമെ കേസിലെ മറ്റൊരു പ്രതി മുബീനെയും വിട്ടയച്ചതായി വാനിയുടെ അഭിഭാഷകന്‍ എം.എസ്. ഖാന്‍ പറഞ്ഞു.
2000 ആഗസ്റ്റ് 14ന് ലഖ്‌നോവില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ബരാബങ്കി ജില്ലയിലാണ് ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. ഒമ്പതുപേര്‍ മരിച്ചതിനുപുറമെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസഫര്‍പുറില്‍നിന്ന് അഹ്മദാബാദിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.
സംഭവത്തില്‍ ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്നും സബര്‍മതി ട്രെയിനിലെ സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നും ആരോപിച്ച് ശ്രീനഗര്‍ പീപാര്‍കരി സ്വദേശിയായ വാനിയെ 2001 ജൂലൈ 30നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ അറബിക് പിഎചിഡി വിദ്യാര്‍ത്ഥിയായിരുന്നു വാനി. ഗൂഡാലോചന കുറ്റമാണ് ഇയാളില്‍ ചുമത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























