ചികിത്സ തേടിയെത്തിയ യുവതിയ്ക്കു നേരെ ഡോക്ടറുടെ ലൈംഗിക അതിക്രമം

എല്ലാം മാപ്പില്‍ അവസാനിക്കില്ല. ഡോക്ടറുമാരെ വിശേഷിപ്പിക്കുന്നത് ദൈവത്തിന്റെ കൈവിരലുകളുള്ളവര്‍ എന്നാണ്. എന്നാല്‍ ഒരു ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനകൃത്യമാണ് ഹരിയാനയിലെ അംബാല നഗരത്തിലെ ഡോക്ടര്‍ ഹേമന്ദ് അഗ്‌നിഹോത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ് ഡോക്ടര്‍ ചെയ്തത്.
സ്ഥിരമായി നടത്തിവരുന്ന ചെക്ക് അപ്പിന്റെ ഭാഗമായി ഡോക്ടറെ കാണാന്‍ ചെന്ന യുവതിയെയാണ് ഡോക്ടര്‍ പീഡിപ്പിച്ചത്. ഭര്‍ത്താവിനൊപ്പം ചെന്ന യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ ഡോക്ടര്‍ സ്പര്‍ശിക്കുകയായിരുന്നു. യുവതി ഇതിനെതിരെ പ്രതികരിക്കുകയും ഡോക്ടര്‍ മാപ്പുപറയുകയും ചെയ്യുന്ന വീഡിയോ യുവതി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഡോക്ടറുടെ ഭാര്യയും യുവതിയോട് മാപ്പ് അപേക്ഷിക്കുന്നുണ്ട്.
മാപ്പ് അപേക്ഷിക്കുന്ന ഡോക്ടറോട് എന്ത് അടിസ്ഥാനത്തിലാണ് മാപ്പ് തരേണ്ടതെന്ന് യുവതി ചോദിക്കുന്നു. ഞാനിതിന് മാപ്പു നല്‍കിയാല്‍ നിങ്ങള്‍ വീണ്ടുമിത് ആവര്‍ത്തിക്കുമെന്ന് യുവതി പറയുന്നതും ഡോക്ടര്‍ മാപ്പ് ചോദിക്കുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം. ഡോക്ടര്‍ക്കെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























