പാക്കിസ്ഥാന്‍ കടന്നാക്രമണം ഇന്ത്യ തിരിച്ചടിച്ചു രണ്ടു പാക്ക് സൈനികരെ വധിച്ചു

ഇന്ത്യന്‍സൈനിക സംഘത്തിനുനേരെ പാക്കിസ്ഥാന്‍ നടത്താനിരുന്ന ശക്തമായ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യ. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്താനിരുന്ന ആക്രമണമാണ് കരസേന പരാജയപ്പെടുത്തിയത്. ഉറി സെക്ടറില്‍ ഇന്ത്യയുടെ സൈനിക പട്രോളിങ് സംഘത്തിനുനേരെ ആക്രമണം നടത്തുന്നതിനായിരുന്നു ബിഎടി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കരസേനയുടെ കൃത്യമായ ആക്രമണത്തില്‍ രണ്ട് ബോര്‍ഡര്‍ ആക്ഷന്‍ ടീമംഗങ്ങള്‍ കൊല്ലപ്പെടുകയായിരുന്നു.
ഈമാസം ആദ്യം പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തി രണ്ട് സൈനികരുടെ തലയറുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് . റോക്കറ്റുകളും , മോട്ടോര്‍ ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതുകൂടാതെ കൂടാതെ, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28ന് മാച്ചില്‍ സെക്ടറില്‍ മറ്റൊരു സൈനികന്റെ ശരീരവും അവര്‍ വികൃതമാക്കിയിരുന്നു. ഇവയ്ക്കുള്ള ചുട്ടമറുപടിയായാണ് ഇന്ത്യയുടെ ആക്രമണം.
അതേസമയം, കഴിഞ്ഞ ദിവസം നിയന്ത്രണരേഖയ്ക്കു സമീപം തമ്പടിച്ചിരുന്ന നുഴഞ്ഞുകയറ്റക്കാരെ തകര്‍ക്കുന്നതിനായി മിന്നലാക്രമണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
അതിര്‍ത്തി കടന്നുള്ള സൈനിക നീക്കങ്ങള്‍ക്കായി പാക്കിസ്ഥാന്‍ നിയോഗിച്ചിട്ടുള്ള സൈനിക വിഭാഗമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം പാക്ക് സൈന്യത്തിലെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പില്‍നിന്നുള്ള അംഗങ്ങളെയാണ് ആക്ഷന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത് . ഭീകരസംഘടനകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരും ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ ഉണ്ടെന്നതും പരസ്യമായ രഹസ്യമാണ്.
https://www.facebook.com/Malayalivartha

























