മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജവാന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കുടുംബപ്രശ്‌നം മൂലം ബി.എസ്.എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ജമ്മുകാശ്മീരിലെ സാംബ ജില്ലയിലെ കതുവയിലാണ് സംഭവം നടന്നത്.
ബി.എസ്.എഫിന്റെ 97 ബറ്റാലിയനില്‍ പ്പെട്ട ഹെഡ്‌കോണ്‍സ്റ്റബിള്‍ നീലം കുമാറാണ് മൂന്നാം ഭാര്യ റിതു ദേവിയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ട്രെയിന് മുന്നില്‍ ചാടിയത്. സേസ്വാനിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി കത്തിയ നിലയിലുളള റിതുവിന്റെ ശരീരം വീടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
റിതു ദേവിയും നീലം കുമാറും തമ്മില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പിണക്കത്തിലായിരുന്നു. തനിക്ക് ജീവിത ചെലവിന് പണം നല്‍കുന്നില്ലെന്നും മറ്റും കാട്ടി റിതു മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് നീലം കുമാര്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാള്‍ക്ക് ബക്ഷി നഗറില്‍ മറ്റൊരു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























