മൊബൈല്‍ മോഷ്ടിച്ചതിന് കൈവിരലുകള്‍ അറുത്തുമാറ്റിയ മുസ്‌ലിം ബാലനെ കാണാതായി, സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് ബംഗാളിലെ മേദിനിപൂരില്‍ പതിനൊന്നുകാരനെ നഗ്‌നനാക്കി നടത്തി, നാലുവിരലുകള്‍ മുറിച്ചുമാറ്റി. എസ് കെ ഇസ്മയില്‍ എന്ന പതിനൊന്നുകാരനെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തിനുശേഷം ആണ്‍കുട്ടിയെ കാണാതായിരിക്കുകയാണ്. പഞ്ചായത്ത് പ്രധാന്‍ ഝര്‍ണാ മൈതിയുടെ ഭര്‍ത്താവ് ആയ ജയന്ത മൈതി ആണ് കേസിലെ പ്രധാന പ്രതി.
ഇസ്മയിലിന്റെ പിതാവ് റഫീക് താംലൂക് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി അനുസരിച്ച് ജൂണ്‍ മൂന്നു മുതലാണ് ഇസ്മയിലിനെ കാണാതായത്. ഗോരങ്ക്പൂര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി അംഗങ്ങളില്‍ ചിലര്‍ ഇസ്മയിലിനെ കക്ഗാഷിയ മൈതാനത്തിനടുത്തായി ആക്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ബസ് ടെര്‍മിനലില്‍ വെച്ച് മര്‍ദ്ദിച്ചു. ഇതിനുശേഷം ജയന്താ മൈതിയുടെ നിര്‍ദേശ പ്രകാരം കൈവിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിനു ശേഷം കാണാതായ ഇസ്മയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തീര്‍ച്ചയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ ബിജെപി നേതാക്കള്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്ന് ഓള്‍ ഇന്ത്യാ മുസ് ലിം അസോസിയേഷന്‍ പ്രസിഡന്റ് സനാഉള്ള ഖാന്‍ സംഭവത്തോട് പ്രതികരിച്ചു. ഇസ്മയിലിനെ ആക്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മേദിനിപൂര്‍ എസ്പി അറിയിച്ചു. പ്രധാന പ്രതിയായ ജയന്ത് മൈതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇസ്മയിലിനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോയില്‍ ഇസ്മയിലിന്റെ പിതാവ് റഫീക് മകനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















