ദത്തു പുത്രിയ്ക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ അഭിഭാഷകന്‍ പെണ്‍കുട്ടിയെ അടിച്ചു കൊലപ്പെടുത്തി

ദത്തെടുത്ത പെണ്‍കുട്ടിക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കിയ അഭിഭാഷകന്‍ ദത്തു പുത്രിയെ അടിച്ചു കൊലപ്പെടുത്തി. മൃദുല (നാല്) ആണ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ചിന്താദ്രിപേട് സ്വദേശിയും അഭിഭാഷകനുമായ ജറാള്‍ഡിനെ പോലീസ് പിടികൂടി. 2016 ല്‍ നടന്ന കൊലപാതകത്തില്‍ ഒരു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
2016 ജൂലൈയിലാണ് പ്രതിയും ഭാര്യ സംഗീതയും സ്വകാര്യ അനാഥാലയത്തില്‍ നിന്നും പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. ജൂലൈ ഏഴിന് പെണ്‍കുട്ടിയെ വീണ് പരിക്ക് പറ്റിയെന്ന് പറഞ്ഞ് ജറാള്‍ഡ് സമീപത്തെ ആശുപത്രിയില്‍ കൊണ്ട് പോയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടു. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി മര്‍ദ്ദനത്തിനിരയായതായി ഡോക്ടര്‍മാര്‍ക്ക് മനസ്സിലാകുകയും അവര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ മൃദുല സംസാരിക്കാന്‍ വേണ്ടി ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിരുന്നെന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടിയെ പ്രതി മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. സംഭവ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.
https://www.facebook.com/Malayalivartha






















