ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനേഴുകാരി അബോര്‍ഷനെ തുടര്‍ന്ന് മരിച്ചു

ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനേഴുകാരി അബോര്‍ഷനെ തുടര്‍ന്ന് മരിച്ചു. ഹൈദരാബാദിലാണ് ഗര്‍ഭഛിദ്രത്തെ തുടര്‍ന്നുള്ള അണുബാധയില്‍ പെണ്‍കുട്ടി മരിച്ചത്. മാനസികരോഗിയായ പെണ്‍കുട്ടി നിരന്തരമായ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായത്. ചെന്നകേശവ് എന്ന 24കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
പെണ്‍കുട്ടിയുടെ മാനസികാസ്വാസ്ഥ്യം മുതലെടുത്ത് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഏപ്രിലിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞത്.തുടര്‍ന്ന് വിഷയത്തില്‍ പഞ്ചായത്ത് ഇടപെടുകയും പെണ്‍കുട്ടിയെ ചെന്നകേശവ് വിവാഹം കഴിക്കുകയോ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പെണ്‍കുട്ടി അബോര്‍ഷന് വിധേയയായത്. ഏപ്രിലില്‍ തന്നെ അബോര്‍ഷന്‍ നടത്തി. എന്നാല്‍ പിന്നീട് ആരോഗ്യനില മോശമാകുകയും അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















