ഇന്ധന വിലയിലെ മാറ്റങ്ങള്‍ എണ്ണ കമ്പിനികളുടെ ഒളിയമ്പോ ?!!

ഇന്ധന വിലയില്‍ ദിവസവും മാറ്റം കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നില്‍ പെട്രോളിയം കമ്പനികളുടെ ചതി. പെട്രോളിയം കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് പെട്രോളിയം ഡീലര്‍മാരുടെ സംഘടനയായ ദി ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് പറയുന്നത്.
തീരുമാനം നടപ്പാക്കിയാല്‍ ജൂണ്‍ 24 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് സംഘടന പറയുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍മാരും എണ്ണക്കമ്പനികളുടെ ഈ തീരുമാനത്തിന് എതിരാണെന്നും സംഘടന വ്യക്തമാക്കുന്നു. ജൂണ്‍ 16ന് പെട്രോള്‍ വാങ്ങാതെയും വില്‍ക്കാതെയും പ്രതിഷേധിക്കും. എന്നിട്ടും തീരുമാനം മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പെട്രോള്‍ വാങ്ങാതെയും വില്‍ക്കാതെയും പ്രതിഷേധിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു.
എണ്ണക്കമ്പനികളുടെ തീരുമാനം പെട്രോള്‍ ഡീലര്‍മാരെ ദോഷമായി ബാധിക്കുമെന്ന് കാട്ടി സംഘടന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ഡീലര്‍മാര്‍ക്ക് മറ്റ് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. പ്രതിദിന പരിഷ്‌കരണം വരുമ്പോള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ പരിഷ്‌കരിച്ച വില നടപ്പാക്കാന്‍ എല്ലാ രാത്രിയും ഡീലര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
കൂടാതെ രാജ്യത്തെ വളരെ കുറച്ച് പെട്രോള്‍ പമ്പുകളില്‍ മാത്രമേ ഓട്ടോമേറ്റഡ് സംവിധാനം ഉള്ളൂവെന്നും സംഘടന വ്യക്തമാക്കുന്നു. വിദൂര ഓപ്പറേഷന്‍ വഴി വിതരണം ചെയ്യുന്ന യൂണിറ്റുകളുടെ വില മാറ്റാന്‍ ഇത് ബുദ്ധിമുട്ടാകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ദിവസേന വില മാറുന്നതിനാല്‍ കൂടുതല്‍ സ്‌റ്റോക്ക് എടുക്കാന്‍ കഴിയില്ലെന്നും ഇത് ഇന്ധന ക്ഷാമത്തിലേക്ക് നയിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. എണ്ണക്കമ്പനികളുടെ തീരുമാനം പെട്രോളിയം മന്ത്രാലയം ഇടപെട്ട് തടയണമെന്നും സംഘടന പറയുന്നു. രാജ്യത്തൊട്ടാകെ ജൂണ്‍ 16 മുതല്‍ പെട്രോള്‍ വിലയില്‍ ദിവസവും മാറ്റം വരുത്താനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















