തന്നെ ആക്രമിച്ചത് ആര്‍ എസ് എസുകാരെന്ന് യെച്ചൂരി; പരാതിയുമായി വിവി രാജേഷ്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ബിജെപി നേതാവിന്റെ പരാതി. ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ ഏഴിന് യെച്ചൂരി ഔദ്യോഗിക ട്വിറ്ററില്‍ ആര്‍എസ്എസിനെതിരെ നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ ആക്രമിച്ചത് ആര്‍എസ്എസ് സംഘപരിവാറല്ലെന്ന് വ്യക്തമായിട്ടും ആര്‍എസ്എസിനെതിരെ യെച്ചൂരി വ്യാജ പ്രചരണം നടത്തിയെന്നാണ് വിവി രാജേഷ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂണ്‍ ഏഴിനാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം ഉണ്ടായത്. ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ കടന്നുകയറിയാണ് നാലംഗ സംഘം യെച്ചൂരിക്ക് നേരെ കൈയ്യേറ്റശ്രമം നടത്തിയത്. കൈയ്യേറ്റ ശ്രമത്തിനിടെ യെച്ചൂരി താഴെ വീഴുകയുമുണ്ടായി. മഹാ ഹിന്ദു സേന പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരാണ് സിപിഎം ജനറല്‍ സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തത്. ആര്‍എസ്എസിനോ ബിജെപിക്കോ സംഭവത്തില്‍ ബന്ധമില്ലെന്ന് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു
https://www.facebook.com/Malayalivartha






















