നിലവാരമില്ലാത്ത മന്ത്രിമാരെ കണ്ടെത്താനായി മോഡിയുടെ പരീക്ഷ

തൃപ്തികരമല്ലാത്ത പ്രവര്‍ത്തനം നടത്തുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ഉറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്ത്രി സഭാ പുനര്‍ നിര്‍ണ്ണയത്തിന് മുന്നോടിയായാണ് മോഡി മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണിക്ക് സാധ്യതയുണ്ട്. നിലവാരം പുലര്‍ത്താത്ത മന്ത്രിമാരെ ഒഴിവാക്കാനാണ് മാര്‍ക്കിടല്‍.
മന്ത്രിമാരുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ അവര്‍ തങ്ങളുടെ ഓഫീസില്‍ വന്ന എത്ര ഫയലുകളില്‍ തീരുമാനം എടുത്തു, എത്ര മാസം കാലാവധി വരുത്തി തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
2014 ല്‍ അധികാരമേറ്റതു മുതല്‍ 2017 മെയ് 31 വരെയുള്ള ഫയലുകളുടെ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നവ, അതിനു ശേഷം ലഭിച്ചവ, തീരുമാനം എടുത്തവ, തീരുമാനം എടുക്കാനുള്ളവ, ആകെ ഫയലുകള്‍ എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
https://www.facebook.com/Malayalivartha






















