അതിര്‍ത്തി സംരക്ഷണ സേനയുടെ ആസ്ഥാനത്ത് സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിനിടയില്‍ ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുള്ള അശ്ലീല വീഡിയോ പ്രദര്‍ശനം

പഞ്ചാബില്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ ആസ്ഥാനത്ത് ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങിനിടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത് വിവാദമാവുന്നു. സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിനായി പ്രൊജക്ടറില്‍ കണക്ട് ചെയ്തിരുന്ന കമ്പ്യൂട്ടറിലാണ് ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുള്ള അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
യോഗത്തില്‍ പങ്കെടുത്ത വനിതാ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്, ഒന്നര മിനിറ്റോളം നീണ്ടുനിന്ന അശ്ലീല ദൃശ്യങ്ങള്‍ കണ്ടിരിക്കേണ്ടി വന്നു. പഞ്ചാബില്‍ പാക് രാജ്യാന്തര അതിര്‍ത്തിക്ക് സമീപമുള്ള ഫിറോസ്പൂര്‍ നഗരത്തിലെ ബി.എസ്.എഫ് എഴുപത്തിയേഴാം ബറ്റാലിയന്‍ ആസ്ഥാനത്തായിരുന്നു സംഭവം. സംഭവം ഖേദകരമാണെന്നും, ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബി.എസ്.എഫ് വക്താവ് അറിയിച്ചു.
അതിര്‍ത്തികള്‍ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച യോഗത്തിനിടെയാണ് ലാപ്ടോപ്പില്‍ നിന്ന് പ്രൊജക്ടര്‍ വഴി വലിയ സ്‌ക്രീനില്‍ അശ്ലീല വീഡിയോ പ്ലേ ആയത്. പന്ത്രണ്ട് വനിതാ ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ വന്നതോടെ ലാപ്‌ടോപ് ഉടന്‍ ഓഫാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























