വിദേശകാര്യ മന്ത്രി വകുപ്പ് ഭംഗിയാക്കിയ സുഷമ സ്വരാജ് അടുത്ത രാഷ്ട്രപതിയോ ?

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തുടക്കത്തില്‍ ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പേരായിന്നു ഏറ്റവും അധികം പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ ബാബറി മസ്ജിദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അദ്വാനിയുടെ സാധ്യത അടഞ്ഞു. പിന്നീട് നിരവധി പേരുകള്‍ പറഞ്ഞുകേട്ടുവെങ്കിലും ഒടുവില്‍ നറുക്ക് വീണിരിക്കുന്നത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനാണ് എന്നാണ് സൂചന. പൊതുസമ്മതയായ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനമാണ് സുഷമയിലേക്ക് എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സഖ്യകക്ഷികളല്ലാത്ത എഐഎഡിഎംകെ, ടിആര്‍എസ് പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ കൂടി പിന്തുണ ഉറപ്പിച്ചതോടെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പാണ്. ബിജെപിക്കും ആര്‍എസ്എസിനും ഒരുപോലെ സമ്മതനായ വ്യക്തി എന്ന നിലയ്ക്കാണ് സുഷമ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രണബ് മുഖര്‍ജിക്ക് പിന്മാഗിമായി സുഷമ സ്വരാജ് എത്തുമെന്ന് ബിജെപിആര്‍എസ്എസ് നേതാക്കള്‍ നല്‍കുന്ന സൂചന അനുസരിച്ച് ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപിയും ആര്‍എസ്എസും മുന്നോട്ട് വെച്ച ഗുണങ്ങളെല്ലാം തികഞ്ഞ നേതാവായാണ് സുഷമയെ വിലയിരുത്തുന്നത്.വെള്ളിയാഴ്ച പ്രതിപക്ഷ നേതാക്കളുമായി എന്‍ഡിഎ നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ സുഷമ സ്വരാജിന്റെ പേര് മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. സുഷമ സ്ഥാനാര്‍ത്ഥിയാകുന്നത് പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെ എങ്കിലും പിന്തുണ ഉറപ്പിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
https://www.facebook.com/Malayalivartha























