ഫേയ്ക്ക് സംവിധായകന് പ്രിയം 13നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളോട്; ലക്കി ശര്‍മ്മ സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണി

വടുതല സ്വദേശിനിയായ പതിനഞ്ചുകാരിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് ഉത്തര്‍ പ്രദേശില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച ലക്കി ശര്‍മയുടെ വലയിലായത് നിരവധി പെണ്‍കുട്ടികള്‍. കേരളത്തില്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ അതിര്‍ത്തി കടത്തിയിട്ടുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ പതിനഞ്ചിനാണ് ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട പതിനഞ്ചുകാരിയുമായി ലക്കി ശര്‍മ കേരളം വിട്ടത്. കൊച്ചിയില്‍ വയ്ച്ച് തന്നെ ശരീര പരിശോധന പോലും നടത്തി സൗന്ദര്യം ഉറപ്പുവരുത്തിയാണ് സിനിമയിലേക്ക് ഇയാള്‍ എടുത്തത്.
ഉത്തര്‍പ്രദേശില്‍നിന്നു 15 വര്‍ഷം മുമ്പ് കൊച്ചിയിലേക്കു കുടിയേറിയ കുടുംബമാണ് പെണ്‍കുട്ടിയുടേത്. എസ്.എസ്.എല്‍.സി. വരെ പഠിച്ച പെണ്‍കുട്ടിയെ മൂന്നുമാസം മുമ്പാണ് ഫേസ്ബുക്ക് ചാറ്റിലൂടെ ലക്കി ശര്‍മ പരിചയപ്പെട്ടത്. ഹിന്ദി സിനിമാ നിര്‍മാതാവ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സിനിമാസീരിയല്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന ലക്കിശര്‍മയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയ പെണ്‍കുട്ടി മാതാപിതാക്കളെയും ഈ ആവശ്യത്തിനായി നിര്‍ബന്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി ഇറങ്ങി പോവുകയായിരുന്നു. രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നോര്‍ത്ത് എസ്‌ഐ ബിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ ലക്കി ശര്‍മ നോയിഡയിലാണ് ഉള്ളതെന്നു ബോധ്യമായി. തുടര്‍ന്ന് പൊലീസ് സംഘം നോയിഡയിലെത്തി പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പ്രതി മഹേഷ് ഉപാധ്യായേ(ലക്കി ശര്‍മ)യും പെണ്‍കുട്ടിയെയും ഇന്നു കൊച്ചിയിലെത്തിക്കും.
രാജസ്ഥാന്‍ സ്വദേശിയായ ലക്കി ശര്‍മ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മൃഗീയമായി പീഡിപ്പിച്ച് ശേഷം പുഴയില്‍ തള്ളിയിരുന്നു. സമാനമായി നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ ക്രൂരതക്ക് ഇരയായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഫെയ്‌സ് ബുക്കിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി അടുക്കുന്നത്. 13നും 18നും ഇടയിലുള്ള പെണ്‍കുട്ടികളോടാണ് പ്രിയം.
താന്‍ സിനിമാ സംവിധായകനാണെന്നും നിരവധി ഹിന്ദി സിനിമകള്‍ എടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്ന് അഭിനയിപ്പിക്കാന്‍ അവസരം തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്നാണ് പെണ്‍കുട്ടികളുമായി അതിര്‍ത്തി കടക്കുന്നത്. പല സംസ്ഥാനങ്ങളിലെയും സെക്‌സ് റാക്കറ്റുമായി അടുത്ത ബന്ധമുള്ള ഇയാല്‍ ഹോട്ടലുകളിലും മറ്റും മുറിയെടുത്ത് പെണ്‍കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയാണ് പതിവ്.
ഉപയോഗം കഴിഞ്ഞാല്‍ വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെടും. കൊടുത്തില്ലെങ്കില്‍ പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റിനു വില്‍ക്കും. ഇയാളെ ഇന്നു കൊച്ചിയിലെത്തിക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എസ്.ഐ. വിപിന്‍ദാസിന്റെയും സീനിയര്‍ സി.പി.ഒ. വിനോദ്കൃഷ്ണയുടെയും നേതൃത്വത്തില്‍ െസെബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha























