പശുവിനെ കൊന്നെന്ന് ആരോപിച്ച് മുസ്ലീം ഡയറി ഫാം ഉടമയെ ക്രൂരമായി മര്‍ദ്ദിച്ച് വീടിന് തീയിട്ടു

പശുവിനെ കൊന്നെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മുസ്‌ലിം ഡയറി ഫാം ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചു. ബരീദാബാദിലെ ഉസ്മാന്‍ അന്‍സാരിയാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. അന്‍സാരിയുടെ വീടിനും ആള്‍ക്കൂട്ടം തീയിട്ടു. 1,000 പേരടങ്ങിയ വന്‍ ആള്‍ക്കൂട്ടമാണ് അന്‍സാരിയുടെ വീട് ആക്രമിച്ചത്. സ്ഥലത്തെത്തിയ 39ാളം പൊലീസുകാര്‍ക്കും പരിക്കുണ്ട്. അന്‍സാരി ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് 25 പേര്‍ കസ്റ്റഡിയിലായതായി പൊലീസ് സുപ്രണ്ട് അഖിലേഷ് ബി വാര്യര്‍ അറിയിച്ചു. സംഭവം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പശുവിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരായ വന്‍തോതില്‍ ആക്രമണങ്ങളാണ് ഉണ്ടാവുന്നത്. പശു ഇറച്ചി കൈവശം വെച്ചതിന്റെ പേരില്‍ ഹരിയാന സ്വദേശിയായ ജൂനൈദ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിയുമ്പോഴാണ് സമാനമായ സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്
https://www.facebook.com/Malayalivartha






















