വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് നൂറിലധികം യുവതികളെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

വിവാഹ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റുകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെന്നവ്യാജേന പ്രൊഫൈല്‍ സൃഷ്ടിച്ച് നൂറോളം യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ബംഗളുരുവില്‍ താമസിക്കുന്ന സാദത് ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. വിവാഹമോചിതരും വിധവകളുമായ സ്ത്രീകളെയാണ് ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹമോചിതരെയും വിധവമാരെയും ബന്ധപ്പെടുന്ന സാദത്ത് ഖാന്‍ പിന്നീട് അവരെ ലൈംഗിക ചൂഷണം ചെയ്യുകയും പണവുമായി മുങ്ങുകയുമാണ് പതിവ്.
സ്വകാര്യ കോളജില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന യുവതി പരാതി നല്‍കിയതോടെയാണ് ഇദ്ദേഹം പിടിയിലായത്. തന്റെ കയ്യില്‍ നിന്നും 58 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫസര്‍ പരാതി നല്‍കിയത്. പ്രതി, തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും പ്രൊഫസര്‍ പരാതിയില്‍ പറയുന്നു. ഒരാളില്‍ നിന്നും തട്ടിയെടുക്കുന്ന പണം ഉപയോഗിച്ചാണ് ഇയാള്‍ തന്റെ അടുത്ത ഇരയെ കുടുക്കിയിരുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാടകയ്ക്ക് കാറും അപ്പാര്‍ട്ടുമെന്റും എടുത്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ഇങ്ങനെ തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് സ്ത്രീകളെ ആഡംബര റെസ്‌റ്റോറന്റുകളില്‍ കൊണ്ടു പോകുകയും വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി നല്‍കുകയും ചെയ്യും. ഇങ്ങനെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടു പോയി ലൈംഗികമായി ചൂഷണം ചെയ്യുകയാണ് പതിവ്. കുടുംബവുമായി തെറ്റിതാമസിക്കുകയാണ് ഇയാള്‍.
https://www.facebook.com/Malayalivartha






















