ജയില്‍ ജീവനക്കാര്‍ തടവുകാരിയെ വലിച്ചിഴയ്ക്കുന്നതു കണ്ടുവെന്ന് ഇന്ദ്രാണി കോടതിയില്‍

ബൈക്കുള ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തടവുകാരിയെ ജയില്‍ ജീവനക്കാര്‍ വലിച്ചിഴയ്ക്കുന്നതു കണ്ടെന്ന് ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ പറഞ്ഞു. വലിച്ചിഴച്ചുകൊണ്ടുപോയ തടവുകാരി മഞ്ജുള മണിക്കൂറുകള്‍കം മരിച്ചു. മഞ്ജുളയെ സാരി കഴുത്തില്‍ ചുറ്റി വലിച്ചിഴച്ചാണു കൊണ്ടുപോയതെന്നും ഇന്ദ്രാണി മുംബൈ കോടതിയില്‍ അറിയിച്ചു. തന്നെ പാര്‍പ്പിച്ചിരിക്കുന്ന തടവറയില്‍നിന്നാണ് അതു കണ്ടതെന്നും ഇന്ദ്രാണി വ്യക്തമാക്കി.
ലാത്തി മഞ്ജുളയുടെ സ്വകാര്യഭാഗത്ത് കയറ്റിയതായി സഹതടവുകാരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മഞ്ജുളയുടെ മരണത്തെത്തുടര്‍ന്ന് പ്രതിഷേധിക്കാനായി ഇന്ദ്രാണി ഉള്‍പ്പെടെ 200 വനിതാ തടവുകാര്‍ ജയിലിന്റെ മേല്‍ക്കൂരയില്‍ കയറിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ആറ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതില്‍ ഒരാളുടെമേല്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തടവുകാര്‍ക്കുള്ള ഭക്ഷണം സംബന്ധിച്ച പരാതിയാണ് മഞ്ജുളയെ ജയില്‍ അധികൃതര്‍ മര്‍ദിക്കാന്‍ കാരണം.
അതേസമയം, താനുള്‍പ്പെടുന്ന വനിതാ തടവുകാരെ പുരുഷ ഓഫിസര്‍മാര്‍ മര്‍ദിച്ചെന്നും ഇന്ദ്രാണി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ദ്രാണിയെ പരിശോധനയ്ക്കു വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടുവര്‍ഷമായി ഇന്ദ്രാണി മുഖര്‍ജി തടവ് അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha






















