നെസ്‌ലെയുടെയും റിലയന്‍സിന്റെയും പാല്‍പ്പൊടിയില്‍ നിശബ്ദമായി ആളെക്കൊല്ലുന്ന രാസപദാര്‍ഥങ്ങളെന്ന് തമിഴ്‌നാട് മന്ത്രി

നെസ്‌ലെയുടെയും റിലയന്‍സിന്റെയും പാല്‍പ്പൊടിയില്‍ നിശബ്ദമായി ആളെക്കൊല്ലുന്ന രാസപദാര്‍ഥങ്ങളായ കാസ്റ്റിക് സോഡയും ബ്ലീച്ചിങ് പൗഡറും അടങ്ങിയിട്ടുണ്ടെന്നു തമിഴ്‌നാട് ക്ഷീരവികസനമന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി. ഇതു സംബന്ധിച്ച പരിശോധനാഫലത്തെക്കുറിച്ചു പത്രസമ്മേളനത്തിലാണു വെളിപ്പെടുത്തിയത്. അധാര്‍മികവും അപകടകരവുമായി മായം ചേര്‍ത്ത കമ്പനികള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും പരാതികള്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പന്ത്രണ്ടിനും പതിമൂന്നിനുമാണു കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ചെന്നൈയിലെ സ്വകാര്യലാബില്‍ പരിശോധന നടത്തിയത്. വികടന്‍ പ്രസിദ്ധീകരണ ഗ്രൂപ്പിന്റെ അഭ്യര്‍ഥനമാനിച്ചു നടത്തിയ പരിശോധനയുടെ ഫലം ഒരു അഭിഭാഷകനും പത്രപ്രവര്‍ത്തകനും മുഖേനയാണു ലഭ്യമാക്കിയത്. ഇതിന്റെ പകര്‍പ്പുകള്‍ പത്രക്കാര്‍ക്കു മന്ത്രി കൈമാറി. മായം ചേര്‍ത്ത പാലില്‍നിന്നു ക്യാന്‍സറുണ്ടാകാമെന്നു കഴിഞ്ഞ ആഴ്ച മന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു തെളിവില്ലെന്നു കമ്പനികള്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണു മായം ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ വൃക്കയ്ക്കും കരളിനും ഹൃദയത്തിനും തകരാറും അള്‍സറും പ്രമേഹവുമുണ്ടാക്കുമെന്നു മന്ത്രി തെളിവു സഹിതം തുറന്നടിച്ചത്.
സംസ്ഥാനത്ത് ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കും. മാധവരത്തെ ലാബില്‍ പരിശോധിച്ചപ്പോള്‍ ആരും വിശ്വസിച്ചില്ല. അതിനാല്‍ പുനെയില്‍ പരിശോധിക്കാന്‍ സാമ്പിള്‍ അയച്ചെങ്കിലും നിരസിച്ചു. അതുെകാണ്ടാണു കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ലാബില്‍ പരിശോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















