പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കില്ലെന്ന് മോദി; ഇന്ത്യ അഹിംസയുടെ നാട്

ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അഹിംസയുടെ നാടാണ്. അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കില്ലെന്നും മോദി പറഞ്ഞു.
ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന പരിപാടിയല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈദുല്‍ഫിത്തര്‍ അനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങി വന്നിരുന്ന ഹരിയാനയിലെ ജുനൈദിനെ ഒരു കൂട്ടം ഗോരക്ഷകര്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വീടിനുമുന്നില്‍ ചത്തപശുവിനെ കണ്ട യുവാവിനേയും ഗോരക്ഷകര്‍ മര്‍ദ്ദിച്ചിരുന്നു. കൂടാതെ അന്‍സാരിയുടെ വീടിന് തീയിടുകയും ചെയ്തു. രാജ്യത്ത് ചുരുങ്ങിയ ദിവസങ്ങളില്‍ തന്നെ ഗോരക്ഷകരുടെ നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ പ്രധാനമന്ത്രി ഇന്നാണ് പ്രതികരിക്കുന്നത്. പശുവിന്റെ പേരില്‍ കൊലപതാകം അംഗീകരിക്കില്ലെന്നും നിയമം കയ്യിലെടുക്കരുതെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha






















