അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്ന ആവശ്യവുമായി അഞ്ച് വയസ്സുകാരി

അമ്മയുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അഞ്ചു വയസ്സുകാരി പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കി. മാന്‍വി എന്ന പെണ്‍കുട്ടിയാണ് അമ്മയുടെ മരണത്തിനു പിന്നില്‍ എന്താണെന്ന് കണ്ടു പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് കൈക്കൂലി നല്‍കിയത്. കേസിന്റെ പുരോഗതി അറിയാന്‍ മുത്തശ്ശനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാതായിരുന്നു മാന്‍വി.
അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പതിവു രീതിയില്‍ മുത്തശ്ശനോട് പറഞ്ഞ പൊലീസുകാര്‍ക്കു മുന്നിലാണ് സമ്പാദ്യപ്പെട്ടിയിലെ തുക പൊലീസിനു മുന്നില്‍ നീട്ടി ഇനി എന്നെ സഹായിക്കൂ എന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കൈക്കൂലി കൊടുക്കാത്ത പക്ഷം കേസന്വേഷണം നടക്കില്ലെന്ന് താന്‍ കേട്ടിരുന്നു അതിനാലാണ് സമ്പാദ്യപ്പെട്ടിയിലെ തുക തരുന്നതെന്ന് മാന്‍വി പൊലീസിനോട് പറഞ്ഞു.
കൈക്കൂലിയുമായി ഓഫീസിലെത്തിയ അഞ്ച് വയസ്സുകാരിയെ കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് പൊലീസ് ആശ്വസിപ്പിച്ചു. മാന്‍വിയുടെ അമ്മ സീമ കൗശിക്ക് ഏപ്രില്‍ ആത്മഹത്യ ചെയ്തിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട നിരന്തരമായ പീഡനമാണ് സീമയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സീമ കൗശിക്കിന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അനൂകൂലമായ ചാര്‍ജ് ഷീറ്റ് തയ്യാറാക്കണമെങ്കില്‍ കൈക്കൂലി തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെന്ന് സീമയുടെ കുടുംബം ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്തെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട സീമയുടെ ഭര്‍ത്താവ് ജയിലാണെന്നും മറ്റുള്ളവരെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















