കര്‍ണാടകയില്‍ പ്രസവ വാര്‍ഡാകുന്ന ആംബുലെന്‍സ്

ആംബുലന്‍സ് ജീവന്‍ രക്ഷിക്കാനും ജീവീതം തുടങ്ങാനുമുള്ളതാണല്ലോ. കര്‍ണാടകയില്‍ 108 ആംബുലന്‍സില്‍ രണ്ടു വര്‍ഷത്തിനിടെ ജനിച്ചത് 4,360 കുട്ടികള്‍. 2015-16ല്‍ 1,955ഉം 2016-17ല്‍ 2,405 കുട്ടികള്‍ക്കുമാണ് ആംബുലന്‍സ് ജനിച്ചുവീണതെന്നാണ് കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍.
2008ല്‍ സംസ്ഥാനത്തെ അപകടമരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച 108 ആംബുലന്‍സ് സര്‍വീസ് ഏറ്റവും കൂടുതല്‍ ഗര്‍ഭിണികള്‍ക്കാണ് ഉപകാരപ്രതമായത്. അതുകൊണ്ടുതന്നെ ശിശുമരണനിരക്കും ഗണ്യമായി കുറഞ്ഞെന്ന് കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.
ഗ്രാമപ്രദേശങ്ങളില്‍ വീട്ടില്‍ പ്രസവം നടത്താനാണ് ആളുകള്‍ ശ്രമിക്കുന്നത്.അത് ശ്രമകരമല്ലെന്ന് തോന്നിയാല്‍ മാത്രമാണ് ഇവിടത്തുകാര്‍ ആംബുലന്‍സ് വിളിക്കുന്നത്. അപ്പോഴേക്കും ആറു മണിക്കൂര്‍ പിന്നിട്ടിരിക്കും. തൊട്ടടുത്തുള്ള താലൂക്ക്, ജില്ലാ ആശുപത്രികളിലേക്കു പോകുന്ന വഴിയാണ് ഈ പ്രസവങ്ങളെല്ലാം നടന്നിട്ടുള്ളതും. അടിയന്തര സാഹചര്യമായതിനാല്‍ മികച്ച പരിശീലനം സിദ്ധിച്ച നഴ്‌സുമാരെ മാത്രമാണ് ഇത്തരം ആംബുലന്‍സുകളില്‍ നിയോഗിക്കാറുള്ളത്.
https://www.facebook.com/Malayalivartha






















