ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി പ്രഖ്യാപിച്ചില്ല

ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്നല്ല. ശനിയാഴ്ചക്കു മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പര്‍ അസാധുവുമല്ല. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ അസാധുവാകുന്ന തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. എന്നാല്‍, ഇതിനകം പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാവും. അതല്ലെങ്കില്‍ നികുതി അനുബന്ധ ഇടപാടുകള്‍ തടസ്സപ്പെടും. ജൂലൈ ഒന്നിനു ശേഷം ആധാര്‍ നമ്പറില്ലാതെ പാന്‍കാര്‍ഡിന് അപേക്ഷിക്കാനും കഴിയില്ല.
ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്നാണെന്ന വാര്‍ത്തകള്‍ പരന്നതോടെ ഇന്റര്‍നെറ്റില്‍ അപേക്ഷകരുടെ തിരക്കായിരുന്നു വ്യാഴാഴ്ച. തുടര്‍ന്ന് ഇന്‍കംടാക്‌സ് വകുപ്പിന്റെ 'ംംം.ശിരീാലമേഃശിറശമലളശഹശിഴ.ഴീ്.ശി ' എന്ന വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം താറുമാറായി. ഒട്ടും വേഗമില്ലാതെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയായിരുന്നു പല ഉപയോക്താക്കള്‍ക്കും ഇന്നലെ.
1961ലെ ആദായ നികുതി നിയമത്തിലെ 139 എഎ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത് ആധാര്‍ നമ്പറും പാന്‍കാര്‍ഡുമുള്ള ഏതൊരാളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന തീയതിയിലോ അതിനുമുമ്പോ അവ തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ്. വകുപ്പിലെ ഒന്നാം ഉപവകുപ്പില്‍ 'ആധാര്‍ നമ്പറിന് യോഗ്യരായ ഏതൊരാളും 2017 ജൂലൈ ഒന്നിനോ, ശേഷമോ സ്ഥിരമായ അക്കൗണ്ടന്റ് നമ്പര്‍ ലഭിക്കാനായി അപേക്ഷയിലും ആദായ നികുതി സമര്‍പ്പിക്കുമ്പോഴും ഇത് നല്‍കണം എന്ന് പറയുന്നു. കൂടാതെ 2017 ജൂലൈ ഒന്നിന് പെര്‍മനന്റ് അക്കൗണ്ടന്റ് നമ്പര്‍ ലഭിച്ചിട്ടുള്ളവരും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ യോഗ്യരായവരും നിഷ്‌കര്‍ഷിച്ചിട്ടുള്ള രൂപത്തില്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജഞാപനം ചെയ്ത തീയതിയിലോ മുമ്പോ അധികാരികളെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാന്‍ വെബ്‌സൈറ്റില്‍ ഒരു സംവിധാനം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഒന്നിലധികം പാന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും നികുതിവെട്ടിപ്പ് തടയുന്നതിനും ആയി 201718 ലെ ധനബില്ലിലെ നികുതിനിര്‍ദേശങ്ങളില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ കേന്ദ്ര ധനമന്ത്രി ആദായ നികുതി സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആദായനികുതി നിയമത്തിലെ നിബന്ധനയുടെ സാധുതക്ക് സുപ്രീംകോടതി ജൂണ്‍ ആദ്യം അംഗീകാരവും നല്‍കി. എന്നാല്‍, സ്വകാര്യത സംബന്ധിച്ച് കോടതിയുടെ പരിഗണനയില്‍ നിലനില്‍ക്കുന്ന കേസില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നതുവരെ അത് നടപ്പാക്കുന്നത് ഭാഗികമായി തടയുകയും ചെയ്തു.
https://www.facebook.com/Malayalivartha






















