രണ്ടരവയസുകാരനെ വില്‍പ്പനയ്ക്ക് വച്ച് യുവതികള്‍

തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരനെ വാട്‌സ് ആപ്പ് വഴി വില്‍പ്പനയ്ക്ക് വച്ചു. മൂന്ന് യുവതികള്‍ 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്‌സ് ആപ്പിലൂടെ ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ന്യൂഡല്‍ഹിയിലാണ് സംഭവം.
ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചതിനു പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ കുട്ടിയെ രഘുബീര്‍ നഗറിലുള്ള ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാധ (40), സോണിയ (24), സരോജ് (34), ജാന്‍ മുഹമ്മദ് (40) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ദത്തെടുക്കല്‍, വാടക ഗര്‍ഭപാത്രം നല്‍കല്‍ റാക്കറ്റിന്റെ ഭാഗമാണ് ഈ സ്ത്രീകളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ നമസ്‌കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നതെന്ന് പിടിയിലായ ജാന്‍ മുഹമ്മദ് സമ്മതിച്ചു.
https://www.facebook.com/Malayalivartha






















