ട്രോളിനെ വെല്ലും വിധം നാമനിര്‍ദേശ പത്രിക ഇന്ത്യന്‍ രാഷ്ട്രപതിയാകാന്‍ ദൈവവും

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ മുന്നേറുകയാണ്. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടി സഥാനാര്‍ത്ഥി മീരാ കുമാറും നേര്‍ക്കുനേര്‍ പോര്‍വിളിക്കുമ്പോള്‍ ആരും അറിയാതെ അധികാരമോഹം ഉപേക്ഷിച്ചതില്‍ ദൈവവും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് രസകരമായ കാര്യം. തെരഞ്ഞെടുപ്പില്‍ മൊത്തം 92 നോമിനേഷനുകളാണ് ലഭിച്ചത്. ഈ 92 എണ്ണവും പാര്‍ലമെന്റ് തള്ളിക്കളഞ്ഞു. അങ്ങനെ ദൈവത്തിന്റെ രാഷ്ട്രപതി ആകാനുള്ള മോഹവും അവസാനിച്ചു.
പാനിപത്തില്‍ നിന്നുള്ള ദേവിദയാല്‍ അഗര്‍വാളാണ് നോമിനേഷനില്‍ സ്വയം ദൈവമായി പ്രഖ്യാപിച്ചിരുന്നത്. എംഎല്‍എ മാരുടെ ആവശ്യമില്ലാതെ പരമോന്നത ശക്തിയായാണ് ദേവിദയാല്‍ അഗര്‍വാള്‍ സ്വയം വിശേഷിപ്പിച്ചത്. തന്റെ നാമനിര്‍ദേശക പത്രിക തള്ളിയാല്‍ വന്‍ ഭൂമികുലുക്കമുണ്ടാക്കി തലസ്ഥാന നഗരിയെ അപ്രത്യക്ഷമാക്കി കളയുമെന്നും എന്ന ഭീഷണിയും ഇയാള്‍ നല്‍കിയിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെയും, എബ്രാഹം ലിങ്കണിന്റെയും പേരുകള്‍ നിര്‍ദേശക പട്ടികയിലുണ്ട് . പിന്തുണയ്ക്കുന്നവരുടെ പട്ടികയിലാണെങ്കില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും. താനാണ് ദൈവമെന്ന് 24 പ്രാവശ്യം ദേവിദയാല്‍ നോമിനേഷനില്‍ എഴുതിയിട്ടുണ്ട്.
ഹരിയാനയില്‍ നിന്നുള്ള വിനോദ് കുമാറിനെ നോമിനേഷനില്‍ പിന്തുണച്ചത ഭഗത് സിങ്, വിവേകാനന്ദന്‍, നെല്‍സണ്‍ മണ്ഡേല, അംബേദ്കര്‍ എന്നിവരാണ്. മറ്റൊരാളെ പിന്തുണയ്ക്കാര്‍ അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്‌കര്‍, ടാറ്റ, ബിര്‍ള എന്നിവര്‍ ആയിരുന്നു എന്നുള്ളതാണ് ഏറ്റവും രസകരം.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 108 നോമിനേഷനുകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 93 എണ്ണവും തള്ളപ്പെട്ടു. എംപി, എംഎല്‍എ മാരില്‍ നിന്ന് നിര്‍ദേശകരായി 50 പേരും പിന്തുണയ്ക്കുന്നവരായി 50 പേരും നോമിനേഷനില്‍ ചേര്‍ക്കപ്പെടുകയും, ഡെപ്പോസിറ്റ് തുകയായി 15,000 രൂപയും സമര്‍പ്പിക്കണം. ട്രോളുകള്‍ വെല്ലും വിധമുള്ള തിരക്കഥയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഒരുക്കിയത്.
https://www.facebook.com/Malayalivartha






















